ജോർജി വർഗീസിന് ഇത് അഭിമാന നിമിഷം ; ഫൊക്കാന കൺവൻഷന്‌ ഗംഭീര തുടക്കം

sponsored advertisements

sponsored advertisements

sponsored advertisements

8 July 2022

ജോർജി വർഗീസിന് ഇത് അഭിമാന നിമിഷം ; ഫൊക്കാന കൺവൻഷന്‌ ഗംഭീര തുടക്കം

അനിൽ പെണ്ണുക്കര

ഒർലാണ്ടോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷന്‌ ഗംഭീര തുടക്കമായപ്പോൾ പ്രസിഡന്റ് ജോർജി വർഗീസിന്
ഇത് അഭിമാന നിമിഷം . കൃത്യമായ പ്ലാനിങ്ങോടെ സംഘടിപ്പിച്ച കൺവൻഷന്റെ ഒന്നാം ദിവസത്തെ പ്രോഗ്രാമുകൾ അവസാനിക്കുമ്പോൾ മനസ്സിന് വലിയ തൃപ്തിയെന്ന് അദ്ദേഹം കേരളാ എക്സ് പ്രസിനോട് പറഞ്ഞു .രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ദിവസത്തെ നല്ല നിമിഷങ്ങൾ .ഒപ്പം നിന്ന് പ്രവർത്തിച്ച സജിമോൻ ആന്റണി മുതൽ എല്ലാ ഫൊക്കാന പ്രവർത്തകർക്കും ഈ വിജയത്തിൽ പങ്കുണ്ട് . ജോസ് കെ മാണി ,ജോൺ ബ്രിട്ടാസ് ഡേവിസ് ചിറമേൽ അച്ചൻ,വർക്കല കഹാർ ,ജോർജ് കള്ളിവയലിൽ തുടങ്ങിയ നിരവധി സുഹൃത്തുക്കളുടെ സാന്നിധ്യം ആദ്യ ദിവസം തന്നെ കൺവൻഷന്‌ ധന്യതയേകി .മെഗാ തിരുവാതിര ,മനോഹരമായ ഘോഷയാത്ര ഒക്കെ ഭംഗിയായി നടത്തുവാൻ സാധിച്ചു .ഇനിയുള്ള ദിവസങ്ങളും മനോഹരമായ പരിപാടികൾകൊണ്ടും മഹനീയ സാന്നിധ്യങ്ങൾ കൊണ്ടും ധന്യമാകും .അദ്ദേഹം പറഞ്ഞു .