ദീപക് അലക്സാണ്ടർ ; ഫോമാ ഗ്ലോബൽ കൺവെൻഷൻ സൗത്ത്-ഈസ്റ്റ് റീജണൽ കോർഡിനേറ്റർ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

28 June 2022

ദീപക് അലക്സാണ്ടർ ; ഫോമാ ഗ്ലോബൽ കൺവെൻഷൻ സൗത്ത്-ഈസ്റ്റ് റീജണൽ കോർഡിനേറ്റർ

(ഫോമാ ന്യൂസ് )
ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, സ്പോർട്സ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തനം അനുഷ്ഠിച്ചിരുന്നു ദീപക് അലക്സാണ്ടർ ഫോമാ ഗ്ലോബൽ കൺവെൻഷൻ സൗത്ത്-ഈസ്റ്റ് റീജണൽ കോർഡിനേറ്റർ ആയീ തിരഞ്ഞെടുതാതായി
ആർ.വി.പി ബിജു ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ പ്രകാശ് ജോസഫ്, ജയിംസ് ജോയ് കല്ലറകാണിയിൽ എന്നിവർ ആറിയിച്ചു. 2018 ഫോമാ സൗത്ത്-ഈസ്റ്റ് റീജണൽ യൂത്ത് ഫെസ്റ്റിവലിൽ നിറ സാന്നി്ധ്യമായിരുന്ന ദീപക് അലക്സാണ്ടർ ആതെ വർഷം ഫോമാ ചിക്കാഗോ കൺവെൻഷനിൽ ഗാമയുടെ ഡെലിഗറ്റ് ആയും പങ്കെടുത്തു. ഷൈനി അബുബക്കർ , മസൂദ് അൻസാർ എന്നിവരാണ് സൗത്ത് ഈസ്റ്റ് റീജിയനിൽ നിന്നുള്ള മറ്റ് നാഷണൽ കമ്മിറ്റി മെംബേർസ്. ബിജോയ് സേവിയർ സൗത്ത്-ഈസ്റ്റ് റീജിയന്റെ ചാർജ് വഹിക്കുന്ന കൺവെൻഷൻ കോ-ചെയറാണ് .

മെക്സിക്കോയിലെ കാൻകൂനിൽ ആരങ്ങേറുന്ന ഈ കുടുബ സംഗമo ലോക മലയാളികളുടെ ഏറ്റവു വലിയ ഒത്തുകുടലിന് സാക്ഷ്യം വഹിക്കുന്ന ഒരു വേദിയായി മാറുകയാണ്. നാല് ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷനിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
സൗത്ത്-ഈസ്റ്റ് റീജിയനിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ കൺവെൻഷനിൽ പങ്കെടുക്കും.

കൺവെൻഷന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു. കൺവെൻഷന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക.

ദീപക് അലക്സാണ്ടർ