സാഹിത്യവേദി ജൂലൈ 8-ന്;എതിരൻ കതിരവൻ പ്രഭാഷണം നടത്തും

sponsored advertisements

sponsored advertisements

sponsored advertisements

3 July 2022

സാഹിത്യവേദി ജൂലൈ 8-ന്;എതിരൻ കതിരവൻ പ്രഭാഷണം നടത്തും

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂലൈ 8 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)

ഈ യോഗത്തിൽ സാഹിത്യവേദി അംഗമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ) ഏറ്റുമാനൂർ ക്ഷേത്രത്തിലെ ‘ശിവനടനം’ ചുവർ ചിത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചു പ്രഭാഷണം നടത്തുന്നതാണ്. ലോകത്തെ ചുവർച്ചിത്രങ്ങളിൽ അദ്വിതീയമായ ഒരു സ്ഥാനമാണ് ഏറ്റുമാനൂരെ ശിവനടനത്തിനുള്ളത്. ചിത്രകല മാത്രമല്ല, തിയേറ്റർ സങ്കൽപ്പങ്ങൾ, വാസ്തു, നൃത്തം, താന്ത്രികതത്വങ്ങൾ ഇവയിലൊക്കെ നൈപുണ്യം ഉള്ള കലാകാരൻ ആയിരിക്കണം ഇത് വിരചിച്ചത്. കേരളത്തിലെ ചുവർച്ചിത്രകലയുമായി പരിചയപ്പെടാൻ ഈ ചിത്രം ഉപകരിക്കപ്പെടുന്നതാണ്.

മെയ് മാസ സാഹിത്യവേദിയിൽ ശ്രീമതി ലക്ഷ്മി നായർ (ആമി ലക്ഷ്മി) മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “ലാറ്റിനമേരിക്കൻ യാത്രകൾ” എന്ന തന്റെ യാത്രാനുഭവ വിവരണങ്ങൾ പരിചയപ്പെടുത്തി. യാത്രക്ക് വേണ്ട ഒരുക്കങ്ങളെപ്പറ്റിയും യാത്രയിലുണ്ടായ പ്രത്യേക അനുഭവങ്ങളെപ്പറ്റിയും വിവരിച്ചത് അംഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
എല്ലാ കലാ, സാഹിത്യ സ്നേഹികളേയും ജൂലൈ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഡോ. ശ്രീധരൻ കർത്താ 630 456 6875
അനിലാൽ ശ്രീനിവാസൻ 630 400 9735
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955