ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 20-ന് ശനിയാഴ്ച ‘അതിരു കാണാ തിരുവേണം’ എന്ന നാമകരണത്തില് നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് കാന്‍സ്റ്റാര്‍ട്ടര്‍ വോള്‍ക്ക് ഫെസ്റ്റില്‍ (9130 അരമറലാ്യ ഞറ., ജവശഹമറലഹുവശമ, ജഅ 19114) വെച്ച് ജനസാന്ദ്രമായ തുറസ്സായ മൈതാനിയില്‍ ഇദംപ്രഥമമായി വാശിയേറിയ നാടന്‍ കായിക ഇനമായ വടംവലി മത്സരം നടത്തുന്നതാണ്.
പതിവുപോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷം കോവിഡാനന്തര കാലഘട്ടത്തിനനുസൃതമായി ഈ വര്‍ഷവും വിവിധ പരിപാടികളോടെ വമ്പിച്ച ജനാവലിയുടെ നിറസാന്നിദ്ധ്യത്തിലാണ് അണിയിച്ചൊരുക്കുന്നത്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കു വിധേയമായി ധാരാളം ജനപ്രിയ പരിപാടികള്‍ ഒരുക്കിയിട്ടുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം എന്തുകൊണ്ടും ഈ വര്‍ഷവും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ മറ്റൊരു ഓണാഘോഷമായിരിക്കുമെന്ന് സാജന് വര്‍ഗീസ് (ചെയര്മാന്, ട്രൈസ്റ്റേറ്റ് കേരള ഫോറം) പറയുകയുണ്ടായി. വര്‍ണശബളമായ ഘോഷയാത്ര, ചെണ്ടമേളം, മലയാളത്തിന്റെ തനതായ കലാരൂപങ്ങള്‍, മെഗാതിരുവാതിര, ആദരിക്കല്‍ ചടങ്ങ്, കര്‍ഷകരത്ന അവാര്‍ഡ്, പച്ചക്കറി കൃഷിത്തോട്ട മത്സരം തുടങ്ങി നിരവധി പരിപാടികള്‍ ഈ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നതായിരിക്കുമെന്ന് ജീമോന്‍ ജോര്‍ജ് (ചെയര്മാന്, ഓണാഘോഷം) അറിയിക്കുകയുണ്ടായി.
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള മറ്റൊരു പ്രത്യേകത വടക്കെ അമേരിക്കയിലെ പ്രവാസികളുടെ ഇടയില്‍ നിന്നുള്ള പ്രശസ്ത ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വാശിയേറിയ വടംവലി മത്സരമാണ്. നാടന്‍ കായികമത്സരങ്ങളുടെ ഈറ്റില്ലമായ കേരളത്തില്‍ നിന്നും പറിച്ചെടുത്ത് അമേരിക്കന്‍ മണ്ണില്‍ നടുന്ന പ്രവാസികളെ കോര്‍ത്തിണക്കിക്കൊണ്ട് ആവേശത്തിമിര്‍പ്പിന്റെ അതിര്‍വരമ്പുകളിലൂടെ അണിയിച്ചൊരുക്കുന്ന വളരെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണീയമായ വടംവലി മത്സരം എന്തുകൊണ്ടും വളരെ പ്രത്യേകത നിറഞ്ഞതായിരിക്കുമെന്നും കൂടാതെ ഈ മത്സരത്തിന്റെ മുഖ്യ സ്പോണ്‍സറായി മുമ്പോട്ടു വന്നിരിക്കുന്ന ജോയ് ആലുക്കാസ് ജൂവലേഴ്സാണ് മറ്റ് നിരവധി ആകര്‍ഷണീയമായ കാഷ് അവാര്‍ഡുകളും പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ഇതിനോടകം തന്നെ നിരവധി ടീമുകള്‍ പേരുകള്‍ നല്‍കിക്കഴിഞ്ഞതായും എന്നാല്‍, കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സാബു സ്കറിയ (കോ-ഓര്‍ഡിനേറ്റര്‍, സ്പോര്‍ട്സ്) പറയുകയുണ്ടായി.
ഓണാഘോഷത്തിന്റെ വന്‍ വിജയത്തിനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി റോണി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) അറിയിച്ചു.
ഫീലിപ്പോസ് ചെറിയാന്, വിന്‍സന്റ് ഇമ്മാനുവേല്‍, അലക്സ് തോമസ്, സുമോദ് നെല്ലിക്കാല, ജോര്‍ജ് ഓലിക്കല്‍, ജോളി ജോര്‍ജ്, രാജന് ശാമുവേല്‍, സുധാ കര്‍ത്താ, കുര്യന് രാജന്, സുരേഷ് നായര്‍, ജോര്‍ജ് നടവയല്‍, ബെന്നി കൊട്ടാരത്തില്‍, ലിബിന് തോമസ്, ബ്രിജിറ്റ് വിന്‍സന്റ്, ആശാ അഗസ്റ്റിന്, ബ്രിജിറ്റ് പാറപുറത്ത്, രാജു ശങ്കരത്തില്‍, അരുണ്‍ കോവാട്ട്, ജോര്‍ജി കടവില്‍, ഡോ. ഈപ്പന് ദാനിയേല്‍, സണ്ണി കിഴക്കേമുറി, തോമസ് പോള്‍, റെജി ചെറുകത്തറ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നതായി ട്രൈസ്റ്റേറ്റ് കേരള ഫോറമിന്റെ പത്രക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി. വടംവലി മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: സാബു സ്കറിയ 267 980 7923.