കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ ഫസ്റ്റ്എയ്ഡ് കമ്മറ്റി ചെയര്‍മാനായി മജു ഓട്ടപ്പള്ളിയെ തെരഞ്ഞെടുത്തു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

15 June 2022

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ ഫസ്റ്റ്എയ്ഡ് കമ്മറ്റി ചെയര്‍മാനായി മജു ഓട്ടപ്പള്ളിയെ തെരഞ്ഞെടുത്തു

ചിക്കാഗോ: ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍റെ ഫസ്റ്റ്എയ്ഡ് കമ്മറ്റി ചെയര്‍മാനായി മജു ഓട്ടപ്പള്ളിയെ തെരഞ്ഞെടുത്തു. നാലായിരത്തോളം പേര്‍ പങ്കെടുക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട കമ്മറ്റികളില്‍ ഒന്നാണ് ഫസ്റ്റ്എയിഡ് കമ്മറ്റി എന്നും അതിന്‍റെ നേതൃത്വത്തിലേക്ക് വന്ന ഫസ്റ്റ്എയ്ഡ് കമ്മറ്റി അംഗങ്ങളെ പ്രത്യേകം അനുമോദിക്കുന്നു എന്നും കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ഫസ്റ്റ്എയ്ഡ് കമ്മറ്റിയുടെ ചെയര്‍മാന്‍ മജു ഓട്ടപ്പള്ളിയില്‍ (708 296 6103), കോ-ചെയേഴ്സായി തെരഞ്ഞെടുക്കപ്പെട്ട ഷിന്‍റോ മാടുകുത്തുകാലായില്‍ (863 258 0955), ഫെബിന്‍ തെക്കനാട്ട് (630 818 7696), ആന്‍സി പിള്ളവീട്ടില്‍ (914 806 5384), ലിസ്മോള്‍ പുറപ്പള്ളിയില്‍ (623 776 5759), ഡില്ല വടശ്ശേരിക്കുന്നേല്‍ (832 868 8397), പ്രതിഭ തച്ചേട്ട് (223 805 2433), പ്രിയ തെക്കനാട്ട് (630 881 1303), മേഴ്സി കുന്നേല്‍ (702 445 5369) എന്നിവരെല്ലാം ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്നവരാണെന്നും, ഫസ്റ്റ്എയ്ഡ് കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളോടും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നു എന്നും ഈ കമ്മറ്റിയുടെ കെ.സി.സി.എന്‍.എ. ലെയ്സണായി പ്രവര്‍ത്തിക്കുന്ന ഡോ. ദിവ്യ വള്ളിപ്പടവില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍