അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements


15 July 2022

അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിൽ നിര്യാതയായി

എ.സി. ജോർജ്
ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ സ്വവസതിയിൽവെച്ച് നിര്യാതയായി. അച്ചാമ്മ കേരളത്തിൽ വെച്ച് ആഗസ്റ്റ് 22, 1971ൽ കുരിയൻ പന്നാപാറയുമായി വിവാഹിതയായി. 1972ൽ അമേരിക്കയിലേക്ക് കുടിയേറി. നേഴ്സിംഗ് മേഖലയിൽ വളരെ കാലം സേവനമനുഷ്ഠിച്ചശേഷമാണ് റിട്ടയർ ചെയ്തത്. ഹ്യൂസ്റ്റനിലെ മലയാളികളുടെതായ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. ICH – ഇന്ത്യ കത്തോലിക്കസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഷെർലി, ഷൈനി എന്നീ രണ്ടു പേരാണ് അവരുടെ പുത്രികൾ. 5 കൊച്ചു മക്കളും ഉണ്ട്.
സംസ്കാരചടങ്ങുകൾ, ജൂലൈ 19, 2022 ൽ ഷുഗർലാൻഡിൽ ഉള്ള സെൻറ്റ് ലോറെൻസ് കാത്തലിക് ചർച്ച് (3100 Sweetwater BLVD, Sugar Land, TX 77479) സന്ദർശനം: 8:30 AM to 10 AM. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. അതിനുശേഷം റോസൻ ബർഗിൽ ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. 3900 B F Terry BLVD, Rosenberg TX 77471

അച്ചാമ്മ കുര്യൻ പന്നാപാറ