ബാഡ്‌മിന്റൺ ഡബിള്‍സില്‍ സുവര്‍ണ്ണ മെഡല്‍

sponsored advertisements

sponsored advertisements

sponsored advertisements

27 June 2022

ബാഡ്‌മിന്റൺ ഡബിള്‍സില്‍ സുവര്‍ണ്ണ മെഡല്‍

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ പബ്ലിക് ലീഗ് ബാഡ്‌മിന്റൺ ചാമ്പ്യന്‍ഷിപ്പ് 2022 മത്സരങ്ങളില്‍ ഡബിള്‍സില്‍ നോര്‍ത്ത് ഈസ്റ്റ് ഹൈസ്കൂളിലെ ഹന്ന അച്ചാ ജോണ്‍, നയ്മ അലം ടീം സ്വര്‍ണ മെഡല്‍ നേടി. ഫിലഡല്‍ഫിയയിലെ സെന്‍ട്രല്‍ ഹൈ ടീമിനെയാണ് ഹന്നാ അച്ചാ ജോണും നെയ്മ അലം ഖാനും തോല്പിച്ചത്. സ്കോര്‍: 3-15, 8-15. നോര്‍ത്ത് ഈസ്റ്റ് ഹൈസ്കൂളിലെ കോച്ച് ജോസഫ് ചിക്കാലയുടെ സമര്‍ഥമായ പരിശീലനമാണ് ഹന്ന-നയ്മ ടീമിനെ സ്വര്‍ണകിരീടം നേടാന്‍ സഹായിച്ചത്. ചെയ്സ് ജോണ്‍ കോശിയുടെയും രഞ്ജിനി ജോണ്‍ കോശിയുടെയും മകളായ ഹന്ന നെഹ്റു സ്റ്റഡി സെന്‍റര്‍ അമേരിക്ക ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലും പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.
മെഹ്ബൂബ് അലം ഖാന്‍റേയും മോണുവാര ബീഗത്തിന്‍റേയും മകളാണ് നയ്മ.

പ്രൊഫ. കോശി തലയ്ക്കല്‍
267 212 6487

ഫിലഡല്‍ഫിയ പബ്ലിക് ലീഗ് ബാഡ്മിന്‍റന്‍ ഡബിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയ നയ്മ അലം ഖാനും (ഇടത്ത്) ഹന്ന അച്ചാ ജോണും (വലത്ത്)