വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചരിത്രം സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തണം: ജോസ് .കെ മാണി എം പി

sponsored advertisements

sponsored advertisements

sponsored advertisements

13 July 2022

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചരിത്രം സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തണം: ജോസ് .കെ മാണി എം പി

”നവോത്ഥാന നായകനും സാമൂഹ്യപരിഷ്‌ക്കര്‍ത്താവുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചരിത്രം സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അനിഷേധ്യ സ്ഥാനമുളള അച്ചന്റെ ജീവിതവും സന്ദേശവും കുട്ടികളെ പഠിപ്പിക്കുന്നതിനും മനസിലാക്കുന്നതിനുമുളള അവസരമാണ് ഇതിലൂടെ സാധ്യമാകുന്നത്. സാമൂഹ്യ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുളള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് പഠനം വഴിതെളിക്കും.

1846 ല്‍ മാന്നാനത്ത് സംസ്‌ക്യത വിദ്യാലയം ആരംഭിച്ച അച്ചന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിവേചനം പാടില്ലെന്ന് തെളിയിച്ച മഹദ് വ്യക്തിത്വമാണ്. പള്ളിയോട് ചേര്‍ന്നു പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത അച്ചന്റെ വിദ്യാഭ്യാസരംഗത്തെ നി്സ്തുല സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. എസ് സി ഇ ആര്‍ ടി ഇക്കാര്യം ഗൗരവമായി പരിഗണിച്ച് പുതിയ പാഠപുസ്തകങ്ങളില്‍ അച്ചന്റെ ചരിത്രം ഉള്‍പ്പെടുത്തണം. പത്തുവര്‍ഷം മുമ്പാണ് ഇതിനു മുമ്പ് പാഠ്യപദ്ധതി പരിഷ്‌ക്കരിച്ചത്.