ഫാ.ഡേവിസ് ചിറമേൽ ,ജോസ് കെ മാണി എം.പി, ഡോ. ജോൺ ബ്രിട്ടാസ് എം പിക്കും ഹൃദ്യമായ സ്വീകരണം

sponsored advertisements

sponsored advertisements

sponsored advertisements

7 July 2022

ഫാ.ഡേവിസ് ചിറമേൽ ,ജോസ് കെ മാണി എം.പി, ഡോ. ജോൺ ബ്രിട്ടാസ് എം പിക്കും ഹൃദ്യമായ സ്വീകരണം

സ്വന്തം ലേഖകൻ
ഫൊക്കാന ഒർലാണ്ടോ കൺവൻഷന് അതിഥികളായ ഫാ.ഡേവിസ് ചിറമേൽ , ഡോ. ഗോപിനാഥ് മുതുകാട് ഡോ . ജോൺ ബ്രിട്ടാസ് എം.പി, ജോസ് കെ. മാണി എം.പി. നിഷ ജോസ് കെ മാണി എന്നിവർ പത്തൊൻപതാമത് ഫൊക്കാന കൺവൻഷന് എത്തി. ഹൃദ്യമായ സ്വീകരണമാണ് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗ്ഗീസും സംഘവും ഒർലാന്റോയിൽ അതിഥികൾക്കായി ഒരുക്കിയത്.

പത്തൊൻപതാമത് ഫൊക്കാന കൺവൻഷന് ഏതാനും നിമിഷങ്ങൾക്കകം കൊടിയുയരുമ്പോൾ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ പരിസമാപ്തിയും പുതിയ പ്രവർത്തനങ്ങളുടെ തുടക്കവുമാകും ഫൊക്കാന കൺവൻഷൻ അമേരിക്കൻ മലയാളികൾക്ക് സമ്മാനിക്കുക.
ഫൊക്കാന കൺവൻഷനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്രസിഡന്റ് ജോർജി വർഗ്ഗീസ് അറിയിച്ചു. കുറ്റമറ്റതായ ഒരു കൺവൻഷൻ, അതാണ് ലക്ഷ്യം. കോവിഡ് മഹാമാരിക്ക് ശേഷം, അതേ ജാഗ്രതയോടെ നടക്കുന്ന കൺവൻഷൻ കൂടിയാണ് ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ. എല്ലാ മലയാളികൾക്കും വിസ്മയ നഗരമായ ഒർലാന്റോയിൽ ഒത്തുചേരാനുള്ള അസുലഭ നിമിഷങ്ങളാണ് ഫൊക്കാന ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ജോർജി വർഗീസ് , ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, കൺവൻഷൻ ചെയർമാൻ ചാക്കോ കൃര്യൻ എന്നിവർ അറിയിച്ചു.
ഇനിയുള്ള 3 രാപ്പകലുകൾ ആഘോഷത്തിന്റേതാണ്. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ ബാക്കിപത്രം. ഏതാണ്ട് നൂറിലധികം പദ്ധതികൾ നടപ്പിലാക്കി വിജയിച്ചതിന്റെ ആഘോഷം. അമേരിക്കൻ മലയാളി സമൂഹത്തിനും ഒർലാന്റോയിൽ ഒത്തു കൂടിയവർക്കും അഭിമാനിക്കാം. ഒരു മികച്ച കൺവൻഷൻ അനുഭവം പ്രദാനം ചെയ്തതിന് . അതിനുള്ള തുടക്കമാകട്ടെ ജൂലൈ 7. ഇനിയുള്ള മൂന്ന് ദിനരാത്രങ്ങൾ ഫൊക്കാന 2020 – 2022 കമ്മിറ്റിയുടെ ആഘോഷരാവുകളാണ്. പ്രവർത്തന മികവിന്റെ നിമിഷങ്ങൾ.