നേപ്പർവില്ല ഔട്ട്‌റീച്ച് കമ്മ്യൂണിറ്റി സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


19 August 2022

നേപ്പർവില്ല ഔട്ട്‌റീച്ച് കമ്മ്യൂണിറ്റി സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചു

നേപ്പർവില്ല: നേപ്പർവില്ല ഔട്ട്‌റീച്ച് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഇന്ത്യയുടെ സ്വാതന്ത്രദിനാഘോഷങ്ങൾ ഈ വർഷവും (75-ാമത്) പൂർവ്വാധികം ഭംഗിയായി ചിട്ടയോടും ഇന്ത്യയുടെ അന്തസിനൊത്തവിധം നേപ്പർവില്ല നോർത്ത് ഹൈസ്‌കൂളിൽ നിന്നും ആഗസ്റ്റ് 14 ഞായർ 4 മണിക്ക് ആരംഭിച്ചു 6 മണിയോടെ ജാക്ൺ അവന്യൂവിൽ സമാപിച്ചു. അലങ്കരിച്ച ഏദേശം 60ൽ പരം പ്‌ളോട്ടുകൾ നേപ്പർവില്ല, മിൽ റോഡ്, വീധിയിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്ദേമാതരവും ഭാരത് മാതാവിന് ജെയ് വിളികളുമായി ഇന്ത്യൻ അമേരിക്കൻ പതാകകൾ വീശി നടന്നു നീങ്ങിയത്. റോഡിന്റെ ഇരു വശങ്ങളിലും നിന്ന നേപ്പർവില്ലാ നിവാസികൾക്ക് വളരെ ആനന്ദകരമായ കാഴ്ചയായിരുന്നു.

എടുത്തുപറയേണ്ടത് കേരളീയ രീതിയിൽ കേരളത്തിന്റെ പരമ്പരാഗത ഐതിഹ്യരൂപമായ മാവേലിത്തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാൽനടയായി ആനയിച്ച കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ സ്ത്രീകളുടെ നേതൃത്വത്തിൽ കെ.എ.സിയുടെ ബാനറുമായി നടന്നെത്തിയത് കാണികളെ ഹഠാദാകർഷിച്ചു. ഷിക്കാഗോ ബിറ്റ്‌സിന്റെ ചെïമേളവും എടുത്തു പറയത്തക്ക ആകർഷണം കാണികൾക്ക് സമ്മാനിച്ചതു വഴി കെ.എ.സിയുടെ പ്രകടനം മുൻ വർഷങ്ങളിലെക്കാൾ ആകർഷകമായിരുന്നു.

ഏദേശം ഒരു മൈലോളം മിൽ സ്ട്രീറ്റിൽ കൂടി സഞ്ചരിച്ച അലങ്കരിച്ച പ്‌ളോട്ടുകൾ 6മണിക്ക് ജാക്ൺ അവന്യൂവിലെ ഓപ്പൺ ഗ്രൗണ്ടിൽ സമ്മേളിച്ച് പൊതുയോഗത്തിനും ഇമ്പമാർന്ന കൺസേർട്ടിന് ശേഷം പര്യവസാനിച്ചു.

ക്രമീകരണങ്ങൾക്ക് കേരളാ അസോസിയേഷൻ ഭാരവാഹികളായ ആന്റോ കവലക്കൽ. സിബി പാത്തിക്കൽ, പ്രമോദ് സക്കറിയാസ്, ഹെറാൾഡ് ഫിഗരഥോ, സുനിൽ കിടങ്ങയിൽ, അൻജോസ് തോമസ്, സൈജു കിടങ്ങയിൽ, ത്രേസിയാമ്മ ചെന്നിക്കരയുടെ നേതൃത്വത്തിൽ നിരവധി മഹിളകൾ എന്നിവർ നേതൃത്വം നൽകി.