ന്യൂ യോർക്കിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനം ജൂലൈ മൂന്നിന്

sponsored advertisements

sponsored advertisements

sponsored advertisements

1 June 2022

ന്യൂ യോർക്കിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനം ജൂലൈ മൂന്നിന്

പോൾ.ഡി. പനയ്ക്കൽ

ഇന്ത്യൻ ക്രിസ്ത്യൻ ദിനം 2022 ജൂലൈ 3 ന് ന്യൂയോർക്കിലെ എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ സീറോ-മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ വൈകുന്നേരം 5:00 ന് ആഘോഷിക്കും. സെയിന്റ് തോമസ് ദിനം എന്ന പേരിൽ ഇന്ത്യൻ ക്രിസ്ത്യാനികൾ ലോകമെമ്പാടും തോമസ് അപ്പസ്തോലന്റെ രക്തസാക്ഷിത്വം ആഘോഷിക്കുമ്പോൾ രണ്ടായിരം വര്ഷത്തെ ഇന്ത്യൻ ക്രിസ്തീയതയുടെ പാരമ്പര്യവും പൈതൃകവും എടുത്തുകാട്ടുകയാണ്.
യേശു ക്രിസ്തുവിന്റെ സുവിശേഷവുമായി ഇന്ത്യയിലെത്തി വിശുദ്ധ തോമസ് സംസ്ഥാപിച്ച ഭാരതീയ ക്രിസ്തുമതം തികച്ചും ഭാരതീയമാണെന്ന്, ക്രിസ്തുമതം ഇന്ത്യയ്ക്ക് വിദേശീയമല്ലെന്ന് അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇതുവഴി. അന്പത്തിരണ്ടാം ആണ്ടിൽ ഇന്ത്യയിലെത്തി, ക്രിസ്തു സന്ദേശം പരത്തി എഴുപത്തിരണ്ടാം ആണ്ടിൽ തമിഴ്നാടിലെ ചെന്നയ്ക്കടുത്തുള്ള മൈലാപ്പൂരിൽ തോമസ് അപ്പോസ്തോലൻ രക്തസാക്ഷിത്വം വരിച്ച കാര്യം ചരിത്രം അംഗീകരിച്ചിട്ടുള്ളതാണ്. ആ പാരമ്പര്യത്തെ തുടർന്നുകൊണ്ട് ആ ദിവസം തന്നെ ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആയി ആഘോഷിക്കുന്നതിനു തെരഞ്ഞെടുത്തതിൽ സന്തോഷമാണെന്നു സംഘാടകർ എടുത്തുപറഞ്ഞു. ക്രിസ്തുവിന്റെ കാൽപ്പാടുകൾ പിന്തുടരുന്ന എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ചേർന്നാണ് ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കുന്നത്. “ഭാഷ, ആചാരം, ആരാധനാക്രമങ്ങൾ, പ്രാദേശികത, വിഭാഗം എന്നിവയ്ക്ക് അതീതമായി ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ ക്രിസ്തുവിനെ പിന്തുടരുന്ന എല്ലാവരെയും പൊതുവായ സ്വന്തം തനിമയിൽ ഐക്യപ്പെടുതുകയാണ് 2021-ൽ തുടങ്ങി, എല്ലാ വർഷവും ആഘോഷിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിൽ.” സംഘാടകർ പറഞ്ഞു.
ഇന്ത്യൻ ക്രിസ്തീയതയെകുറിച്ചു ഹിന്ദു മതമൗലികവാദികൾ പ്രചരിപ്പിക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളെ തിരുത്തുന്നതിനും അതിജീവിക്കുന്നതിനും ഉള്ള ഒരു സംരംഭം കൂടിയാണീ ഇതെന്ന് കാത്തലിക് ബിഷപ്സ് കോൺഫെറെൻസ് ഓഫ് ഇന്ത്യയുടെ മുൻ വക്താവ് ഫാദർ ബാബു ജോസെഫ് പറഞ്ഞു. “ഇന്ത്യയിൽ ക്രിസ്തീയത വൈദേശികമാണെന്ന തെറ്റായ ചിത്രം ചില വലതു പക്ഷ സംഘടനകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ, ഇന്ത്യയുടെ ചരിത്രത്തിന്റെയും ധാർമികതയുടെയും ഭാഗം ആണ് ക്രിസ്തീയത എന്ന വസ്തുതയെ അംഗീകരിക്കുകയും അതിന്റെ പൗരാണികതയെ എടുത്തുകാട്ടുകയും ചെയ്യുന്നതിനുള്ള വളരെ പ്രധാനമായ ഒരു പടി കൂടിയാണ് ഇത്” അദ്ദേഹം ചൂണ്ടിക്കാട്ടി.


“രണ്ടായിരം വർഷങ്ങൾ യേശുക്രിസ്തുവിന്റെ അനുയായികളായി സ്നേഹത്തിലും സമാധാനത്തിലും ഐക്യത്തിലും ജീവിച്ചു വളർന്നു വിദ്യാഭ്യാസത്തിനും ആരോഗ്യപരിപോഷണത്തിനും സാമൂഹികവിസനത്തിനും സ്ത്രീശാക്തീകരണത്തിനും തനതായ സംഭാവനകൾ നൽകി ഇന്ത്യയുടെ രൂപാന്തരീകരണത്തിനു നല്ലൊരു പങ്കു വഹിച്ചവരാന് ഇന്ത്യൻ ക്രിസ്ത്യാനികൾ. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യൻ ജനവിഭാഗങ്ങളും ഇന്ത്യയിലെ ക്രിസ്തുവിൽ അധിഷ്ഠിതമായ വിശ്വാസവും തോമസ് അപോസ്തോലന്റെ രക്തസാക്ഷിത്വവും ആഘോഷിക്കുവാൻ ഒന്നിച്ചുകൂടുകയെന്നത് തികച്ചും ചാരിതാർത്യപരമാണ്” സംഘാടകരിൽ ഒരാളായ കാലിഫോർണിയയിലെ ജോൺ മാത്യു പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓർഗനൈസഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫിയക്കൊണ) യുടെ പ്രസിഡന്റ് കോശി ജോർജ് ആണ് ആഘോഷ തയാറെടുപ്പുകൾക്കു ചുക്കാൻ പിടിക്കുന്നത്. “സെയ്ന്റ് തോമസ്സിന്റെ സമയം മുതൽ ഇന്ത്യയുടെ വളർച്ചയ്ക്കും വിദ്യാഭ്യാസ-സാമൂഹിക പരിണാമങ്ങൾക്കും ഗണ്യമായി നേതൃത്വം നല്കിയിട്ടുള്ളവർ ഇന്ത്യൻ ക്രിസ്ത്യാനികൾ. എന്നാൽ അതിനു കൊളോണിയൽ പാരമ്പര്യം ആണുള്ളതെന്ന വളച്ചൊടിച്ച പ്രചരണം ദുരുദ്ദേശ്യപരവും നിന്ദിപ്പിക്കുന്നതും ആണ്. ക്രിസ്ത്യൻ ആരാധനാലയങ്ങളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുക വഴി രണ്ടായിരം വര്ഷം വര്ഷത്തെ ക്രിസ്ത്യൻ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ്. ഇന്ത്യൻ ക്രിസ്ത്യൻ ദിന ആഘോഷം അമേരിക്കയിലെ ഇന്ത്യൻ ക്രിസ്ത്യൻ ഡയസ്പോറയ്ക്കു ആനന്ദം നൽകുക മാത്രമല്ല വരും തലമുറകൾക്കു അറിവും പ്രചോദനവും ആയിരിക്കും” കോശി ജോർജ് ഊന്നിപ്പറഞ്ഞു.
ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവീകതയ്ക്കും പീഡിപ്പിക്കുന്നവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ആരാധന അർപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സാംസ്കാരിക-കലാപരിപാടികളും ആഘോഷ സായാഹ്നത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സീനിയർ നേതൃത്വം പങ്കെടുക്കുന്ന ഈ ദിനത്തിൽ അമേരിക്കയിലെ എല്ലാ ഇന്ത്യൻ ക്രിസ്ത്യൻ അമേരിക്കൻ വിഭാഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.