ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ 2022-23) പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരം

sponsored advertisements

sponsored advertisements

sponsored advertisements

29 April 2022

ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ 2022-23) പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരം

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസോസിയേഷൻ, നൈമയുടെ ചരിത്രത്തിൽ സ്വർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട ചടങ്ങുകളായിരുന്നു നടന്നത്. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 6 മണിമുതൽ ന്യൂയോർക്കിലുള്ള ടൈസൺ സെന്ററിൽ നൈമയുടെ 2022- 2023 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വൈവിദ്ധ്യങ്ങളാൽ സമ്പന്നമായിരുന്നു. ന്യൂയോർക്ക് സ്‌റ്റേറ്റ് ഏഷ്യൻ കമ്യൂണിറ്റി അഫേഴ്‌സ് ഡയറക്ടർ സിബു നായരായിരുന്നു അസോസിയേഷൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ലാജി തോമസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സിബു ജേക്കബ്ബ് അതിഥികളെ സ്വാഗതവും ട്രഷറർ ജോർജ് കൊട്ടാരം നന്ദിയും അറിയിച്ചു.

ചടങ്ങിൽ അമേരിക്കൻ ദേശീയ ഗാനം എമ്മാ കുര്യനും. അഞ്ചന മൂലയിൽ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. സുജിത് മൂലയിൽ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ചടങ്ങിന് ഔദോഗികമായ തുടക്കമായി. സുനിൽ ട്രൈസ്റ്റാർ ( നിയുക്ത പ്രസിഡന്റ് ഐപിസിഎൻഎ ) ജേക്കബ്ബ് കുര്യൻ (മുൻ നൈമ പ്രസിഡന്റ്) ബിനോയ് തോമസ് (ഫോമാ മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ) എന്നിവർ ആശംസ പ്രസംഗം നടത്തി.

കമ്മിറ്റി മെമ്പറായ വൈസ് പ്രസിഡന്റ് സാം തോമസ്, ജോ. ട്രഷറർ സാജു തോമസ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ രാജേഷ് പുഷ്പരാജൻ, മാത്യു വർഗീസ് ( അനി ), ജെയ്‌സൺ ജോസഫ്, പി ആർ ഒ. ഡോൺ തോമസ്, വുമൺസ് ഫോറം അംഗങ്ങളായ നൂപ കുര്യൻ, സ്മിത രാജേഷ്, യൂത്ത് കോ-ഓർഡിനേറ്റർ ക്രിസ്‌റ്റോ അബ്രഹാം, എന്നിവരായിരുന്നു ചടങ്ങിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത് .

മാത്യു ജോഷ്വാ( ബോർഡ് ചെയർമാൻ), ലിഷ തോമസ് (വുമൺസ് ഫോറം കോ-ഓഡിനേറ്റർ) എന്നിവരായിരുന്നു ഈ പ്രോഗ്രാമിന്റെ എം സിമാർ. അലീന തോമസ്, അഞ്ജന മൂലയിൽ, നൂപ കുര്യൻ, എമ്മ കുര്യൻ, എവാ കുര്യൻ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും ജോസ് കുര്യൻ, സുജിത് മൂലയിൽ തുടങ്ങിയവരുടെ ഗാനങ്ങളും പ്രോഗ്രാമിന് കൂടുതൽ മിഴിവേകി.

അസോസിയേഷന്റെ വരും കാല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകൾക്ക് നിലവിളക്ക് കൊളുത്തി. ഫോമയുടെ സ്‌നേഹദരങ്ങളുമായി ഫോമാ നേതാക്കളും ഭാരവാഹികളും ചടങ്ങിൽ ആശംസകളുമായി എത്തിയിരുന്നു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾക്ക് വേദിയൊരുങ്ങിയത്.

അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാവരോടും ഈ ഇവെന്റിനെ സ്പോൺസർ ചെയ്ത് ഞങ്ങളെ സഹായിച്ച ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ (ഡോ. ജേക്കബ് തോമസ് & ടീം ) , സജിതോമസ് (Nationwide Mortgage), A2Z അസ്സോസിയേറ്റ്സ്, പാർക്ക് ഫ്യൂണറൽ, ബിജു ചാക്കോ (ഫോമാ ജോയിന്റ് സെക്രട്ടറി ക്യാൻഡിഡേറ്റ്), മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയൽറ്റി), ക്രീയേറ്റീവ് എന്റർടൈൻമെന്റ് മീഡിയ എന്നിവരോടും ന്യൂയോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റ് ലാജി തോമസ് നന്ദി അറിയിച്ചു. തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഏവരുടെയും സ്നേഹ സഹകരണങ്ങൾ ഉണ്ടാകണമെന്ന് നൈമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.