21 September 2023

എൻ.എച്ച് അൻവർ ട്രസ്റ്റിന്റെ മാധ്യമപുരസ്‌കാരം സി.എൽ തോമസിന്
എൻ.എച്ച് അൻവർ ട്രസ്റ്റിന്റെ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്കാരത്തിന് സി.എൽ തോമസ് അർഹനായി.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയ വൺ ടിവി എഡിറ്റർ-ഇൻ-ചീഫ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ ദി ഐഡം ചീഫ് എഡിറ്ററായി പ്രവർത്തിച്ചുവരുന്നു.
സെപ്റ്റംബർ 23 ശനിയാഴ്ച കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. സെബാസ്റ്റ്യൻ പോളിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.
