അമേരിക്കയിൽ മാതൃ മരണനിരക്ക് ഉയരുന്നു (നിഷ ജൂഡ് ,ന്യൂയോർക്ക്)

sponsored advertisements

sponsored advertisements

sponsored advertisements

17 March 2023

അമേരിക്കയിൽ മാതൃ മരണനിരക്ക് ഉയരുന്നു (നിഷ ജൂഡ് ,ന്യൂയോർക്ക്)

നിഷ ജൂഡ് ,ന്യൂയോർക്ക്

കഴിഞ്ഞ മുപ്പതു വർഷങ്ങൾ ആയി ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കൻ ഐക്യനാടുകളിലെ മാതൃമരണ നിരക്ക് ഉയർന്നു തന്നെയാണ് പോകുന്നത് . പ്രതിശീർഷ വരുമാനം കൂടിയ മറ്റു പല വികസിത രാജ്യങ്ങളുടെ മാതൃ മരണ നിരക്കിന്റെ പട്ടികയിലും USA മുകളിൽ ആയിരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ആരോഗ്യസംരക്ഷണം ലഭ്യമല്ലാത്തതും അപ്രാപ്യമായത് കൊണ്ടും തന്നെയായിരുന്നു. 6.9 മില്യൺ സ്ത്രീകൾക്ക് അമേരിക്കയിൽ ഹെൽത് കെയർ സിസ്റ്റം പൂർണ്ണമായോ ഭാഗികമായോ അപ്രാപ്യമാണ് എന്ന് 2018 ലെ കണക്കുകൾ പറയുന്നു.

2021 ലെ പുതിയ National Center for Health Statistics റിപ്പോർട്ട് കഴിഞ്ഞ വ്യാഴാഴ്‌ച്ച പ്രസിദ്ധീകരിച്ചപ്പോൾ Maternal Mortality and morbidity കണക്കുകൾ 2018 ഇലേതിൽ നിന്ന് ഗണ്യമായി വർദ്ധിച്ചതായി കാണിക്കുന്നു. 2019 -2021 കോവിഡ് Pandemic കാലഘട്ടം കൊണ്ട് വന്ന ആരോഗ്യപരിരക്ഷയുടെ ലഭ്യത ഇല്ലായ്മയും , കോവിഡ് രോഗ ബാധയുടെ ആരോഗ്യപരമായ അനന്തര ഫലങ്ങളും, കോവിഡ് വാക്സിനേഷൻ എടുക്കാത്തത് കൊണ്ടും എല്ലാം ആണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 70% മരണങ്ങളും തടയാൻ കഴിയുന്നതായിരുന്നു എന്നും . നാൽപ്പത് വയസ്സിനു മുകളിൽ ഉള്ള ഗർഭിണികളുടെ മരണ നിരക്കും കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ മരണനിരക്കും ഗണ്യമായി കൂടി .

35 നുമുകളിൽ ഗർഭിണിയാകുന്നത് ( Advanced Maternal Age) ഒരു റിസ്ക് ഫാക്റ്റർ ആയി ACOG ( American College of obstetricians and Gynecologists) അംഗീകരിച്ചതാണ് എങ്കിലും ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റുകളുടെ പുരോഗതിയും ലഭ്യതയും കൊണ്ടുതന്നെ 40 വയസ്സിനു മുകളിലുള്ള ഗർഭിണികളുടെ എണ്ണത്തിലും കാര്യമായ വർദ്ധന ഉണ്ടായതും , പ്രമേഹം , അമിത വണ്ണം , ഉയർന്ന രക്ത സമ്മർദ്ദം , ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ കൂടി കോവിഡിനോട് കൂടി കൂടുകയും കോവിഡ് രോഗം ഇങ്ങനെയുള്ളവരിൽ കോമ്പ്ലിക്കേഷനുകൾ ഉണ്ടാക്കുകയും ചെയ്തത് കാരണങ്ങൾ ആയി മാർച്ച് ഓഫ് ഡൈയിംസും (March of Dimes ) സൂചിപ്പിക്കുന്നു .

നേറ്റിവ് അമേരിക്കൻസിലും ഹിസ്പാനിക് വംശജരിലും വെളുത്ത ‌ വർഗ്ഗക്കാരെക്കാൾ മാതൃ മരണ നിരക്ക് കാണിക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ കറുത്തവംശജർക്കാണ് മാതൃ മരണ നിരക്കും ഗർഭത്തോട് അനുബന്ധിച്ച ഗുരുതര രോഗാവസ്ഥകളും ഏറ്റവും കൂടുതൽ.

കറുത്ത വർഗ്ഗക്കാരായ സ്ത്രീകളിൽ ജനിതകമായ കാരണങ്ങൾ കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം, രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കൽ( Deep Vein Thrombosis/ DVT) തുടങ്ങിയവ risks കൂടുതൽ ആയത് കൊണ്ട് അതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന ഗർഭാവസ്ഥയിലെ ഒരുപാട് ഗുരുതരാവസ്ഥകളായ പ്രീ -എക്ലാംപ്സിയ , എക്ലാംപ്സിയ ( അപസ്മാരം ), പോസ്റ്റ് പാർട്ടം ഹെമറേജ് ( അമിതമായി രക്തം വാർന്നുപോകൽ) , ഡി .ഐ .സി ( Disseminated Intravascular coagulation ) (ശരീരം മുഴുവൻ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന ഗുരുതര അവസ്ഥ ), പൾമനറി എംബോളിസം ( ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഒരു തരം മരണകാരണമായ രക്തം കട്ടപിടിക്കൽ) തുടങ്ങിയവ ഇതിന് കാരണമാണ് . ഈ കാരണങ്ങളുടെ കൂടെ ഗർഭാവസ്ഥയിൽ സമയത്തു ആവശ്യമായ ആരോഗ്യ പരിരക്ഷണവും ( prenatal care and treatment) കൂടി ലഭ്യമല്ലാതെ ആകുന്നത് കൊണ്ട് പല കോമ്പ്ലിക്കേഷനുകളും നേരത്തേ കണ്ടുപിടിച്ചു തടയാനും ചികിത്സിക്കാനും തടസ്സമാകുന്നു. ഉയരുന്ന സിസേറിയൻ നിരക്കും ഒരു കാരണം ആണ് എന്ന് പഠനങ്ങൾ പറയുന്നു.

മാനസ്സിക രോഗങ്ങൾ , മയക്കുമരുന്നിന്റെ ഉപയോഗം , ഉയർന്ന ക്രൈം റേറ്റ് എന്നിവയോടൊപ്പം ആരോഗ്യപരിരക്ഷണത്തിന്റെ ലഭ്യത ഇല്ലായ്‌മ കൂടി കോവിഡിനോടൊപ്പം ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ ഉയർന്ന മാതൃമരണ നിരക്കിന് കാരണമായത് കൊണ്ട് ആണ് പ്രസിഡന്റ് ബൈഡൻ 2021 ലെ ‘Black maternal health Momnibus’ ബിൽ പാസാക്കി ആക്‌ട് നടപ്പിൽ വരുത്താനുള്ള തീരുമാനം ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നായി House of Representatives കണക്കാക്കിയത് .

ആരോഗ്യപാലകരെ ചെന്ന് കാണാനുള്ള ഗതാഗത സൗകര്യങ്ങളുടെ ലഭ്യത ഇല്ലായ്‌മ ( transportation)മുതൽ താമസസൗകര്യങ്ങളുടെയും പോഷകാഹാര ലഭ്യതയുടെയും കാര്യങ്ങൾ പഴയതിലും അഭിവൃദ്ധിപ്പെടുത്തൽ , ടെലിമെഡിസിൻ സൗകര്യങ്ങൾ കൂട്ടുന്നത് , ഗർഭകാലത്തും പ്രസവത്തിന് ശേഷവും ആരോഗ്യപ്രവർത്തകരെ കാണാനും (prenatal appointments and post partum doctors office visits)മറ്റ് ആരോഗ്യപരിപാലന ടെസ്റ്റുകൾക്കും ജോലിയിൽ നിന്ന് ശമ്പളത്തോടെ ഉള്ള അവധി , പ്രസവ അവധി കൂട്ടുന്നത് , ഗർഭിണികളുടെ മാനസിക ആരോഗ്യരംഗത്തും മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളുടെ ഗർഭകാല , പോസ്റ്റ് പാർട്ടം കാല ആരോഗ്യത്തിലും more funded programs , തടവുപുള്ളികൾ ആയ ഗർഭിണികൾ ഇവരുടെ എല്ലാം ആരോഗ്യ സംരക്ഷണ രംഗത്തു പഴയതിലും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്, pregnancy time വാക്സിനേഷനുകൾ ,കോവിഡ് ബാധയും കോമ്പ്ലിക്കേഷനുകളും ഉൾപ്പെടെ പ്രധാന 12 കാര്യങ്ങൾ ആണ് ബ്ലാക് മോമ്നിബസ് ആക്ട് 2021
ഇൽ ഉള്ളത് .

കോവിഡ് രോഗം പ്രെഗ്നൻസിയിലും പ്രസവസമയത്തും പ്രസവശേഷവും ഉണ്ടാക്കുന്ന കോമ്പ്ലിക്കേഷനുകൾ , കോവിഡ് വാക്‌സിന്റെ ഫലങ്ങൾ എന്നിവയെപ്പറ്റി പഠനങ്ങൾ ലഭ്യമല്ലാതിരുന്ന കാലത്ത് ഗർഭിണികൾ കോവിഡ് വാക്സിൻ എടുക്കുന്നതിൽ ACOG ഉൾപ്പെടെ ഉറപ്പിച്ചു recommendations പറഞ്ഞിരുന്നില്ല എങ്കിലും , ഇത്രയും നാളുള്ള റിസേർച്ചുകളുടെ റിപ്പോർട്ട് അനുസരിച്ചു ഗർഭിണികളിൽ *കോവിഡ് വാക്സിൻ ഇപ്പോൾ എല്ലാം ശക്തമായി recommend ചെയ്യപ്പെടുന്നു .

വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ താഴെ നിരയിലുള്ള പല ആഫ്രിക്കൻ രാജ്യങ്ങളും , ബംഗ്ലാദേശ് ഉൾപ്പെടെയുള്ള സൗത്ത് ഏഷ്യൻ രാജ്യങ്ങളും ആണ് കണക്കുകൾ അനുസരിച്ചു ലോകത്ത് ഏറ്റവും കൂടുതൽ മാതൃ ശിശു മരണനിരക്ക് ഉള്ളത് . ഇന്ത്യയുടെ സ്ഥാനവും ഇതിൽ പിന്നിലാണെങ്കിലും പഴയ വർഷങ്ങളേക്കാൾ നിരക്കുകൾ കുറഞ്ഞാണ് വരുന്നത് . ഇതിൽ രാജ്യത്തെ മൊത്തം നിരക്കുകളും അനുപാതവും അപേക്ഷിച്ചു കേരളത്തിലെ ആരോഗ്യരംഗത്തു ഒരുപാട് വർഷങ്ങളായിട്ടുള്ള മികവും പുരോഗതിയും കൊണ്ട് കേരളസംസ്ഥാനത്തിലെ കണക്കുകൾ വളരെ മെച്ചപ്പെട്ടതായി പല പഠനങ്ങളിലും എടുത്തു പറയാറുണ്ട് ! 2018 ലെ മാതൃ മരണ നിരക്ക് ഇന്ത്യ 113, കേരളം 43 , യൂ എസ് എ 17 .4 ഉമാണ് .

(ലോകാരോഗ്യ സംഘടനയുടെ നിർവചനം അനുസരിച്ചു , ‘ഗർഭത്തിന്റെ ദൈർഘ്യത്തിനും സ്ഥാനത്തിനും നിരപേക്ഷമായി, ഗർഭിണിയായിരിക്കുമ്പോഴോ ഗർഭം അവസാനിച്ചതിന്റെ 42 ദിവസത്തിന്റെ ഉള്ളിലോ ഗർഭവുമായോ അതിന്റെ പരിചരണവുമായോ ബന്ധപ്പെട്ടതോ ഗർഭം മൂലമോ ഗർഭപരിചരണം മൂലമോ മൂർച്ഛിക്കപ്പെട്ടതോ ആയ കാരണങ്ങളാലുള്ള, എന്നാൽ അപകടം, ആകസ്മികമായ കാരണങ്ങൾ എന്നിവ കാരണമല്ലാതെയുള്ള മരണം എന്നാണ് മാതൃമരണം അല്ലെങ്കിൽ മാതൃമരണ നിരക്ക്’ )

നിഷ ജൂഡ് ,ന്യൂയോർക്ക്