സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട , എനിക്കതേ പറയാനുള്ളൂ (നിഷ ജൂഡ്,ന്യൂയോർക്ക് )

sponsored advertisements

sponsored advertisements

sponsored advertisements

19 February 2023

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട , എനിക്കതേ പറയാനുള്ളൂ (നിഷ ജൂഡ്,ന്യൂയോർക്ക് )

നിഷ ജൂഡ്,ന്യൂയോർക്ക്

നിങ്ങളോട് എല്ലാവരോടും ഒരു ചോദ്യം ! പ്രേമ വിവാഹം ആണോ അറേൻജ്‌ഡ്‌ മാരേജ് ആണോ നല്ലത് ?
ഒരു സംശയവും വേണ്ട അച്ഛനും അമ്മയും പെണ്ണിനെപ്പറ്റിയും പെണ്ണിന്റെ വീട്ടുകാരുടെയും അയൽക്കാരുടെയും വരേ ഹിസ്റ്ററി കണ്ടുപിടിച്ചു നടത്തുന്ന അറേൻജ്‌ഡ്‌ മാരേജ് തന്നെയാണ് എന്റെ അഭിപ്രായത്തിൽ ഇക്കാലത്തു നല്ലത് !
നിങ്ങളിൽ പലരും ഒരു പ്രേമത്തിൽ വീണു പോയി വിവാഹം കഴിച്ചവർ ആയിരിക്കാം . കഴിഞ്ഞത് കഴിഞ്ഞു . ഇനി കല്യാണം കഴിക്കാൻ ഉള്ളവരെ നിങ്ങളുടെ വഴിതെറ്റിയ ഇക്കിളിപ്പെടുത്തുന്ന പ്രണയ കഥ ഫെയ്‌സ് ബുക്കിൽ എഴുതി സ്വാധീനിച്ചു വഴി തെറ്റിക്കരുത് .
ഞങ്ങളുടെ പരിചയത്തിലുള്ള അനിരുദ്ധൻ ചേട്ടന്റെ മോന്റെ ജീവിതത്തിൽ നടന്നത് കേട്ടാൽ നിങ്ങള് ഞെട്ടും . ആലുവയിലെ ദേശത്തു ജനിച്ചു വളർന്ന ഒരു സാധു പയ്യനായിരുന്നു അനില്, ചെറുപ്പം മുതല് എനിക്കറിയുന്ന നല്ലോരു കൊച്ച് ! എറണാകുളത്തു പഠിച്ചു വളർന്നത് കൊണ്ട് “അവള് കൺസീവിങ് ആണ് “, “അവള് കാരിയിങ് ആണ് “, “നമ്മള് തമ്മില് ഒരു എനിമിറ്റി എന്തിനാ” , “അവള് ഒന്ന് റീ കൂപ്പറേറ്റ് ചെയ്തു വരുന്നേ ഉള്ളൂ” എന്നൊക്കെ എറണാകുളം ഭാഷയില് പറഞ്ഞു ജീവിച്ച ഒരു അയ്യോ പാവം .
ബാംഗ്ലൂർ ജോലി ചെയ്യുന്ന കാലത്തു അവനെ കൂടെ ജോലി ചെയ്യുന്ന ഒരുത്തി , ഒരു തെക്കത്തി കേമി വളച്ചു വീഴ്ത്തി. ഒരു പാറ്റയെ കണ്ടാൽ പോലും പേടിച്ചു കരയുന്ന പാവം പോലെ അഭിനയിച്ചു , അമ്മ മരിച്ചുപോയി , അച്ഛൻ ഗൾഫിൽ, ഒരേ ഒരു ആങ്ങള കണ്ണിനു മുന്നില് ആക്സിഡന്റിൽ മരിച്ചു, അതോടെ ആകെ മെന്റൽ ട്രോമ ആയി , ഈ സെന്റിമെന്റൽ കഥയും പറഞ്ഞു ഞങ്ങടെ അനിരുദ്ധൻ ചേട്ടന്റെ മോന്റെ സിമ്പതി പിടിച്ചുപറ്റി അവനെ അവള് ഒടുക്കം കല്യാണത്തിൽ കൊണ്ടു ചെന്ന് കുടുക്കി.
ചേട്ടനും ചേച്ചിയും മാക്സിമം പറഞ്ഞതാണ് ഇവളെ വിശ്വസിക്കരുത് എന്ന് , പ്രേമം തലയ്ക്ക് പിടിച്ചവൻ വല്ലോം കേക്കുമോ ? അച്ഛാ അവള് വെറും പാവം ആണ് , അമ്മേ അവള് വെറും പാവം ആണ് , നിഷചേച്ചീ അവള് വെറും പാവം ആണ് …. ഒരേ പല്ലവി !
ഒടുക്കം എന്തായി, കുഞ്ഞിന്റെ പേരിടലിന് അവളുടെ വീട്ടുകാരായിട്ട് ആകെ അവൾക്ക് ക്ഷണിക്കാൻ ഉണ്ടായിരുന്നത് അവളുടെ പഴയ അയൽവക്കത്തെ ഒരു അങ്കിള് ! അയാളുടെ പെങ്ങടെ മോൻ പത്തിക്കയം നസീർ എന്ന് പറയുന്ന ഒരു ഗുണ്ടയായിരുന്നു എന്നും അവന്റെ കൂട്ടുകാരനും ലോക തെമ്മാടിയായ ആയിരുന്ന ബിജു എന്ന ഗുണ്ടയെ വെട്ടിപ്പിരുത്തതായിരുന്നു എന്നും ആ ബിജൂന്റെ പെങ്ങളായിരുന്നു ഈ അനില് കെട്ടികോണ്ട് വന്ന പെണ്ണെന്നും ഒന്നും അന്ന് ആരും അറിഞ്ഞില്ല !
ഒരുമാസം കഴിഞ്ഞു പണ്ട് ഞാൻ തിരുവനന്തപുരത്തു എൻട്രൻസ് കോച്ചിങ്ങിന് പോയപ്പോൾ അന്ന് എന്റെ പരിചയത്തിലുള്ള ഒരു പ്രമീളേച്ചി അവരുടെ ഭർത്താവിന്റെ മരണം അറിയിക്കാൻ വിളിക്കുന്നതും , അനിൽ മോന്റെ വീട്ടുകാരും ഞങ്ങളും ആയിട്ടുള്ള അടുപ്പം വച്ച് മാത്രം പറയുന്നതാണ് എന്നും പറഞ്ഞു ഈ അനില് പ്രേമിച്ചു കെട്ടിക്കോണ്ടു വന്നത് ഒരു ഭൂലോക ഗുണ്ടയായിരുന്നു എന്ന് പറയുന്നത് . ഈ പാവം ചെക്കന്റെ സേഫ്റ്റി , ജീവിതം ഒക്കെ പോയില്ലേ ?
ഇതിപ്പോ നാട്ടില് അത്ര പുതിയ സംഭവം ഒന്നുമല്ല , സർവ്വ സാധാരണമായി എന്ന് അമൂല്യ പറഞ്ഞപ്പോഴാണ് ഞാനും അറിയുന്നത് ….
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട , എനിക്കതേ പറയാനുള്ളൂ …..!

നിഷ ജൂഡ്,ന്യൂയോർക്ക്