നിഴൽ (കവിത-ലാലി രംഗനാഥ് )

sponsored advertisements

sponsored advertisements

sponsored advertisements

26 May 2022

നിഴൽ (കവിത-ലാലി രംഗനാഥ് )

മരിച്ചുവീണ ഇന്നലെകളെ
ജനൽ പഴുതിലൂടെ നോക്കരുതേ…
അടച്ചിട്ട ഓർമ്മതൻ വാതായനങ്ങൾ
മുന്നിലേക്ക് തുറക്കരുതേ..

നാളെയുടെ നാദമായ് പൊഴിയാൻ
പാകത്തിൽ, ശബ്ദവീചികളെ
അടുക്കിവെച്ചീടുക..
ചെറുകല്ല് വീഴ്ത്തി തീർക്കും
അലകളെ ,സ്വച്ഛതയുടെ
കരങ്ങളാൽ പുണരുക..

സന്ധ്യയിൽ പെയ്യുന്ന
മഞ്ഞിൻ കണങ്ങളെ,
ചേർത്തുവെച്ചീടുക ..
ഉരുകുന്ന പകലുകളിൽ ദാ
ഹനീരിനായി….

വിരിയുന്ന പുതു പുലരിയിൽ,
ഇന്നിൻ ഇരുളകറ്റീടുക ..
നീയും നിഴലും ഒന്നായി നീങ്ങുക..
നെഞ്ചോടു ചേർക്കുവാൻ
സ്വന്തമായീജന്മം
നിഴൽ ഒന്നുമാത്രം..
നിൻ നിഴൽ ഒന്നുമാത്രം.

ലാലി രംഗനാഥ്