നിഴലാട്ടം-നാടകം ഒക്ടോബര്‍ 8-ന് ശനിയാഴ്ച

sponsored advertisements

sponsored advertisements

sponsored advertisements


18 August 2022

നിഴലാട്ടം-നാടകം ഒക്ടോബര്‍ 8-ന് ശനിയാഴ്ച

ജോർജ് തുമ്പയിൽ

ടീനെക്ക്: ഫൈന്‍ ആര്‍ട്സ് മലയാളം ക്ലബിന്‍റെ ഏറ്റവും പുതിയ നാടകം ‘നിഴലാട്ടം’ ഒക്ടോബര്‍ 8-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അരങ്ങേറുന്നു. ടീനെക്കിലെ ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. പ്രവേശനം പാസ് മൂലമാണെന്ന് പ്രസിഡണ്ട് ജോണ്‍ സഖറിയ (ക്രിസ്റ്റി), സെക്രട്ടറി റ്റീനോ തോമസ്, ട്രഷറര്‍ എഡിസണ്‍ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
കലാരംഗത്ത് 21 വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലബിന്‍റെ 26-ാമത് കലോപഹാരമാണ് ഈ നാടകം. പ്രശസ്ത നാടകകൃത്ത് വി.ആര്‍. സുരേന്ദ്രനാണ് കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സംവിധാനം രഞ്ജി കൊച്ചുമ്മന്‍. രംഗത്ത് റോയ് മാത്യു, സണ്ണി റാന്നി, സണ്‍ജിനി സഖറിയ, ഷൈനി ഏബ്രഹാം, ജോസുകുട്ടി വലിയകല്ലുങ്കല്‍, ഷിബു ഫിലിപ്പ്, റ്റീനോ തോമസ്, മെറിന്‍ ടെസ്സ്, എഡിസണ്‍ ഏബ്രഹാം, ജയന്‍ ജോസഫ് എന്നിവര്‍.
ജോണ്‍ സഖറിയ (ക്രിസ്റ്റി), ജിജി ഏബ്രഹാം, റീന മാത്യു, ജോര്‍ജ് തുമ്പയില്‍, ചാക്കോ റ്റി. ജോണ്‍ എന്നിവരും മറ്റു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. രക്ഷാധികാരി പി.ടി. ചാക്കോയുടെ നേതൃത്വത്തിലും മുന്‍ പ്രസിഡണ്ടുമാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, സിബി ഡേവിഡ് എന്നിവരും കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മുണ്ടന്‍ചിറ, ദേവസ്സി പാലാട്ടി എന്നിവരും അക്ഷീണപരിശ്രമത്തിലാണ്.