നൃത്തമയൂരം പീലിവിടർത്തി നൂപുര ഡാൻസ് അക്കാദമി

sponsored advertisements

sponsored advertisements

sponsored advertisements

12 September 2022

നൃത്തമയൂരം പീലിവിടർത്തി നൂപുര ഡാൻസ് അക്കാദമി

നൂപുര ഡാൻസ് അക്കാദമി അമേരിക്കയിൽ നടന ചാരുതയുടെ മയൂര നടന സൗരഭം വിരിയിക്കുന്നു . ഫിലാഡൽഫിയ കേന്ദ്രീകരിച്ച് അനേക വര്ഷങ്ങളായി ക്ലാസിക്കൽ നൃത്തരംഗത്ത് പകരം വക്കാനില്ലാത്ത നൃത്ത വിദ്യാലയമായി മാറിയിരിക്കുകയാണ് നൂപുര ഡാൻസ് അക്കാദമി .

ക്ലാസിക്കൽ നൃത്തകലയുടെ ഭാവ രാഗ താളങ്ങൾ തന്നിലൂടെ ആവാഹിച്ച് തന്റെ അഞ്ഞൂറിൽ പരം ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകുകയാണ് ഇതിന്റെ ഡയറക്ടറും അധ്യാപികയുമായ ശ്രീമതി അജി പണിക്കർ . അംഗീകാരങ്ങളുടെ കൂമ്പാരം തന്നെ തേടിയെത്തുമ്പോഴും അവയെല്ലാം തന്റെ ശിഷ്യഗണങ്ങൾക്ക് സമർപ്പിക്കുകയാണ് ടീച്ചർ . 2021 ൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് തെന്നിന്ത്യൻ സിനിമാ താരം ശ്രീമതി ഗീത കദംബിയിൽ നിന്നും സ്വീകരിച്ച നൃത്തമയൂര അവാർഡ് ജീവിതത്തിൽ മറക്കാനാവാത്ത നാഴികക്കല്ലാണെന്ന് അജി പണിക്കർ പറയുന്നു .

ഇക്കൊല്ലവും ട്രൈസ്റ്റേറ്റിന്റെ ഓണാഘോഷപരിപാടിയിൽ കാഴ്ചക്കാരുടെ കണ്ണുകൾക്ക് വിരുന്നൂട്ടിയ നൃത്തവുമായി ടീച്ചറും ശിഷ്യരും വേദി കീഴടക്കി . ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഇക്കൊല്ലത്തെ ഓണാഘോഷം അമേരിക്കയിലെ ഏറ്റവും മനോഹരമായ ആഘോഷമായിരുന്നെന്നും , അതിൽ ഒരു അവസരം കിട്ടിയത് തന്റെ ഭാഗ്യമായി കരുതി എല്ലാ സംഘാടകർക്കും നന്ദി രേഖപ്പെടുത്തുന്നതായും ശ്രീമതി അജി പണിക്കർ പറഞ്ഞു .

നീലീശ്വരം സദാശിവൻകുഞ്ഞി

അജി പണിക്കർ