നോവ് (കവിത -വൈഗ വസുദേവ്)

sponsored advertisements

sponsored advertisements

sponsored advertisements


1 March 2023

നോവ് (കവിത -വൈഗ വസുദേവ്)

വൈഗ വസുദേവ്

എഴുതുവാനാഗ്രഹിച്ചതല്ലഞാനെങ്കിലും
പറയുവാനാവാത്തതാണതിൻ കാരണം
പലവുരു വേണ്ടെന്നുവെച്ചിട്ടുമെൻമനം
എഴുതേണമെന്നു ശഠിച്ചതെന്തേ….
അഴലിൻ്റെ ആധിക്യമൊന്നു കുറയ്ക്കുവാൻ
അക്ഷരത്തെത്തന്നെ കൂടെക്കൂട്ടി..
വാക്കുകളാലെൻ്റെ പ്രാണൻ്റെ നോവിനെ
ആഴത്തിൽ നന്നായി പകർത്തി വച്ചു…
കണ്ണീരിൽ ചാലിച്ച മഷിയാലെ ഞാനെന്റെ
ജീവിതംപൂർണമായ് കുറിച്ചുവച്ചു..
കാരണം തേടിനടന്നൊരാ ബന്ധങ്ങൾ
എന്നക്ഷരങ്ങളെ കരുവാക്കിതീർത്തു
പൊട്ടിച്ചെറിയാൻ കാത്തിരുന്നെന്നപോൽ
യാത്ര പറഞ്ഞു എന്നേയ്ക്കുമായി
.

വൈഗ വസുദേവ്