എൻ എസ് എസ് ഓഫ് ചിക്കാഗോ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 September 2022

എൻ എസ് എസ് ഓഫ് ചിക്കാഗോ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു

Lemont : സെപ്തംബര് 4 നു The Hindu Temple of Greater Chicago Lemont ഇൽ വച്ച് NSS ഓഫ് ചിക്കാഗോ നടത്തിയ ഓണാഘോഷപരിപാടികൾ അതിഗംഭീരമായി. 700 ഓളം ആളുകൾ പങ്കെടുത്ത ഈ ആഘോഷവിരുന്നു വൈകുന്നേരം 4 മണിയോടുകൂടി രമേശ് നായർ, രാജൻ മാടശ്ശേരി, ഗോപി നായർ, ശിവൻ മുഹമ്മ, പ്രസന്നൻ പിള്ളൈ, വാസുദേവൻ പിള്ളൈ എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭിച്ചു. റിയ രവിയുടേം ഋഷി രവിയുടെയും ഗണപതി സ്തുതിയും കൊച്ചു കുട്ടികൾ അവതരിപ്പിച്ച ദേശീയഗാനവും കൊണ്ട് ആരംഭിച്ചു ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾ കാണികളുടെ മനം കവർന്നു.
Dr ദേവി ജയന്റെ നേതൃത്വത്തിലുള്ള ലാസ്സ്യ ടീമിന്റെ 50 മിനുട്ടുള്ള കേരളസിനിമ ചരിത്ര നൃത്തദൃശ്യാവിഷ്‌കാരം – സെല്ലുലോയ്ഡ് – കാണികൾക്കു അമ്ബരപ്പും അതിലേറെ ആനന്ദകരവുമായിരുന്നു. ചിക്കാഗോയിലെ പ്രശസ്ത ഗായകൻ സുനിൽ പിള്ളൈ ആലപിച്ച ഗാനത്തോടൊപ്പം ജാനകി, സനായ് സുമേഷ്, ഗീതിക, മീര എന്നിവരുടെ ഡാൻസും അർജുൻ സുരേഷിന്റെയും മീര നമ്പൂതിരിയുടെയും ഗാനവും കാഴചക്കാർക്കു കണ്ണിനും കാതിനും ഒരുപോലെ ഇമ്പമേകി. ടീം രംഗീലയും ടീം മണവാളൻസും ഗ്രൂപ്പ് ഡാൻസ് കൊണ്ട് വേദി കയ്യടക്കി. ഹൃദ്യമായ കലാപരിപാടികൾ ഒരുക്കിയത് ജയൻ മുളങ്ങാട്, പ്രതീഷ് ശാസ്താംകോട്ട, ശ്യാം എരമല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ്.

ദുര്ഗ പ്രസാദ് സ്വാഗതം ആശംസിച്ചു തുടങ്ങിയ പരിപാടിക്ക് സരിത ശ്രീജിത്ത്, ശ്വേതാ ജയപ്രകാശ് എന്നിവർ എംസി മാർ ആയിരുന്നു. NSS ഓഫ് ചിക്കാഗോയുടെ ചാരിറ്റി പ്രവർത്തനങ്ങൾ സുജിത് കൊന്നോത് പങ്കുവച്ചു. ഓണം 2022 ന്റെ മെഗാ സ്പോന്സർസ് Mrs സന്തോഷ് കുമാർ (Universal Metro Asian Services ), അശോക് ലക്ഷ്മൺ (Professional Mortgage Solutions Inc ) എന്നിവരെ വേദിയിൽ ആദരിച്ചു. ഭുവന നായർ കലാകാരന്മാർക്കുള്ള അപ്പ്രീസിയേഷൻ ഗിഫ്റ്റുകൾ കൈമാറി. Malabar Gold and Diamonds മറ്റൊരു സ്പോൺസർ ആയിരുന്നു.

രാജൻ മാടശ്ശേരിയും രാജീവ് പിള്ളയും ചുക്കാൻ പിടിച്ച വിഭവസമൃദ്ധമായ homecooked സദ്യ കേരളത്തിൽ നിന്നും വരുത്തിച്ച തൂശനിലയിൽ വിളമ്പിയതും അനിത പിള്ളൈയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണപൂക്കളവും കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. ഇത് എല്ലാവരിലും ഒരു തനി കേരളീയ ഓണാഘോഷത്തിന്റെ ഗൃഹാതുരത ഉണർത്തി.

പരിപാടിയുടെ ആദ്യവസാനം വരെ അഹോരാത്രം അശ്രാന്തം പരിശ്രമിച്ച എല്ലാ വോളന്റീർസനും കൂടാതെ പരിപാടിയോട് സഹകരിച്ച എല്ലാവര്ക്കും കൃഷ്ണകുമാർ നന്ദിപ്രകാശിപ്പിച്ചു.