ചിക്കാഗോ എൻ എസ്‌ എസ്‌ ഈ വർഷവും കലോത്സവം നടത്തുന്നു

sponsored advertisements

sponsored advertisements

sponsored advertisements


15 July 2022

ചിക്കാഗോ എൻ എസ്‌ എസ്‌ ഈ വർഷവും കലോത്സവം നടത്തുന്നു

ശ്യാം കുമാർ

2021 ഇൽ നടത്തിയ കേരളാ കലോത്സവത്തിന്റെ ഗംഭീര വിജയത്തിന് ശേഷം NSS of Chicago ഈ വർഷവും കലോത്സവം നടത്തുന്നു.
കേരളത്തിൽ അരങ്ങേറിയിരുന്ന യൂത്തുഫെസ്റ്റിവൽപോലെ ഒരുപക്ഷെ അതിനേക്കാൾ ഒരുപടി മികച്ച രീതിയിൽ ആണ് ഇത് സംഘടിപ്പിക്കുന്നത്. കലാരംഗത്തെ മികച്ച പ്രതിഭകൾ സംഘാടകരായും വിധികർക്കളായും എന്നത്കേരളകലോത്സവത്തിന്റെ ശോഭ കൂട്ടുന്നു. വിധികർത്താക്കൾ എല്ലാവരും കേരളത്തിൽ നിന്നുള്ള പ്രതിഭാധനന്മാർ ആണെന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.

അമേരിക്ക, കാനഡ ഉൾപ്പടെയുള്ള നോർത്ത് അമേരിക്കയിൽ നിന്നുമാണ് മത്സരാർത്ഥികൾ. Sub- junior (Ages 4 to 8), Junior (Ages 9 to 13), Senior (Ages 14 to 18), Super Senior (Ages 19 to 35) എന്നിങ്ങനെ 4 ക്യാറ്റഗറികളിലായി തരം തിരിച്ചാണ് മത്സരം നടത്തുന്നത്. 50 ഇൽ പരം മല്സരയിനങ്ങൾ ആണ് കോംപെറ്റീഷന് ഉള്ളത്. എല്ലാ വിഭാഗങ്ങളിൽ നിന്നും കലാതിലകവും കലാപ്രതിഭയും ഉണ്ടായിരിക്കുന്നതാണ്. North America മുഴുവനായി നടത്തുന്നതിനാൽ ഇത്തവണയും virtual ആയി തന്നേയാണ് മത്സരം നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യാനായി www.keralakalolsavam.us എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രശസ്ത സിനിമ നടി ഭാവന, മ്യൂസിഷ്യൻ വരുൺ from Masala Coffee, ചലച്ചിത്ര സീരിയൽ നടൻ ജയൻ, Singer വിവേകാനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. Registration August 5th നു ക്ലോസ്‌ ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.