എൻ എസ്‌ എസ്‌ ഓഫ് ചിക്കാഗോ ഓണാഘോഷം സെപ്റ്റംബർ 4 ന്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


15 August 2022

എൻ എസ്‌ എസ്‌ ഓഫ് ചിക്കാഗോ ഓണാഘോഷം സെപ്റ്റംബർ 4 ന്

ശ്യാം എരമല്ലൂർ
ചിക്കാഗോ : കലാ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും മുഖ്യധാരയിൽ പ്രവർത്തിക്കുന്ന NSS ഓഫ് ചിക്കാഗോയുടെ ഓണാഘോഷം സെപ്‌റ്റംബർ 4 നു The Hindu temple of Greater Chicago , Lemont ഇൽ വെച്ചു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും.

കേരളത്തിന്റെ തനതു കലാരൂപങ്ങൾ കോർത്തിണക്കിയ കലാസന്ധ്യ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. മലയാള സിനിമയുടെ ചരിത്രം സിനിമാഗാനങ്ങൾ കോർത്തിണക്കി Celluloid എന്ന പേരിൽ വേറിട്ട ഒരു ദൃശ്യാവിഷ്‌കാരം ആയി അവതരിപ്പിക്കപ്പെടുന്നത് ആഘോഷത്തിന്റെ ഒരു മുഖ്യ ആകര്ഷണമായിരിക്കും.

29 ഓളം ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ home-cooked സദ്യ കേരളത്തിൽ നിന്നും എത്തുന്ന നാടൻ വാഴയിലയിൽ ആണ് വിളമ്പുന്നത്..

August 6 ന് നടത്തിയ പിക്നിക് വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഓണാഘോഷത്തിന്റെ സ്പോണ്സർമാരായി സഹകരിക്കുന്ന എല്ലാവര്ക്കും സംഘാടകർ നന്ദി അറിയിച്ചു.

എല്ലാ NSS ഓഫ് ചിക്കാഗോ കുടുംബാംഗങ്ങളെയും എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ ഓണാഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,.

ശ്യാം എരമല്ലൂർ – 312 626 4828
പ്രതീഷ് ശാസ്‌താംകോട്ട – 773 668 9960
രാജീവ് പിള്ളൈ – 630 346 0138

റിപ്പോർട്ട് : ശ്യാം എരമല്ലൂർ