ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ റ്റീൻസ് മിനിസ്ട്രിയുടേയും ചെറുപുഷ്പ മിഷൻ ലീഗിൻെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മോൺസിഞ്ഞോർ പീറ്റർ ഊരാളിൽ മെമ്മോറിയൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
മലയാളം വിഭാഗത്തിൽ അനികിത പഴയമ്പള്ളിൽ താമ്പാ ഒന്നാം സ്ഥാനവും ആൻ മരിയ കൊളങ്ങയിൽ ന്യൂ ജേഴ്സി രണ്ടാം സ്ഥാനവും നേടി.
ഇംഗ്ലീഷ് വിഭാഗത്തിൽ ക്രിസ് മൂന്നുപറയിൽ സാൻ ആൻറ്റോണിയ ഒന്നാം സ്ഥാനവും നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ് രണ്ടാം സ്ഥാനവും നേടി. ജെറമി കട്ടപ്പുറം സാൻ ആൻറ്റോണിയ, അൻസിൻ താന്നിച്ചുവട്ടിൽ ഹൂസ്റ്റൺ എന്നിവർ മൂന്നാം സ്ഥാനവും ഹന്നാ ഞരളകാട്ടുതുരുത്തിയിൽ ഡിട്രോയിറ്റ്, ബെനിറ്റാ കിഴക്കേപ്പുറം ന്യൂ ജേഴ്സി എന്നിവർ പ്രോത്സാഹന സമ്മാനവും പങ്കുവെച്ചു.
ചിക്കാഗോ രൂപത വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ, റ്റീൻസ് മിനിസ്ട്രി റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ എന്നിവർ വിജയികളെ അഭിനന്ദിച്ചു. ഡെന്നി ഊരാളിലാണ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തത്.
സിജോയ് പറപ്പള്ളിൽ