തനിമയിൽ ഒരുമയിൽ വിശ്വാസനിറവിൽ ഒന്നായി ഒരേ മനസായി ന്യൂയോർക്ക് ഫൊറോനാ

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 August 2022

തനിമയിൽ ഒരുമയിൽ വിശ്വാസനിറവിൽ ഒന്നായി ഒരേ മനസായി ന്യൂയോർക്ക് ഫൊറോനാ

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ക്നാനായ കാത്തലിക് മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ന്യൂയോർക് ഫൊറോനാ പിക്നിക്.

ഓഗസ്റ്റ് 20th ശനിയാഴ്ച ന്യൂജേഴ്സിയിലെ പരാമസിൽ സ്ഥിതി ചെയ്യുന്ന വാൻ സുവൻ പാർക്കിൽ വച്ചു നടത്തപ്പെട്ട പിക്നിക് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏകദേശം 550 പേർ പങ്കെടുത്ത പിക്നിക്കിൽ യുവജനങ്ങളുടെ പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നാണ്.ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കാത്തോലിക്ക ഇടവക ആയിരുന്നു പിക്നിക്കിന് ആതിഥേയത്വം വഹിച്ചത്.

ന്യൂയോർക് ക്നാനായ ഫൊറോനയ്ക്ക് കീഴിലുള്ള St. Stephens Knanaya catholic church Queens -Long Island.

St. Marys Knanaya catholic church Rockland

St. Joseph Knanaya catholic Mission Westchester.

Christ The King Knanaya Catholic church New Jersey -Staten Island.

St. John Neuman Knanaya catholic Mission Philadelphia.

എന്നീ ഇടവകകളിലെയും മിഷനുകളിലെയും അംഗങ്ങളാണ് പിക്നിക്കിൽ പങ്കെടുത്തത്.

പ്രായഭേദമന്യെ മുതിർന്നവർക്കും കുട്ടികൾക്കും യുവജനങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിൽ ആയിരുന്നു പിക്നിക് മത്സരങ്ങളുടെ ക്രമീകരണം.

ഏകദേശം അഞ്ഞൂറോളം പേർക്ക് പ്രഭാത ഭക്ഷണവും, BBQ ലഞ്ചും, ഈവെനിംഗ് സ്നാക്ക്സും ലൈവായി യാതൊരു കുറവും കൂടാതെ രുചികരമായി നൽകിയ ന്യൂജേഴ്‌സി ക്രിസ്തുരാജ ഇടവകയുടെ നേതൃത്വത്തിൽ ഉള്ള പാചകകമ്മിറ്റി ഏവരുടെയും പ്രേത്യേകം പ്രശംസ ഏറ്റുവാങ്ങി.

രാവിലെ 9 am നു പ്രഭാത ഭക്ഷണത്തോട് കൂടി ആരംഭിച്ച പിക്നിക്കിന്റെ ഒരു പ്രധാന ആകർഷകമായിരുന്നു അതേ തുടർന്ന് നടത്തപ്പെട്ട വിവിധ ഇടവകകൾ അണിനിരന്ന പിക്നിക് പരേഡ്.വിവിധ വർണങ്ങളിൽ കുട്ടികളും മുതിർന്നവരും ഒരേ നിരയായി അണിചേർന്നപ്പോൾ അത് ഒരു ദൃശ്യാനുഭവമായി.

തുടർന്ന് വിവിധ ഇടവകകളിലെ കോർഡിനേറ്റർമാർക്കും വികാരിമാർക്കുമൊപ്പം Forane vicar Rev. Fr. Jose Tharackal പിക്നിക്കിന്റെ ഔദ്യോധിക ഉദ്ഘടനം നടവിളികളുടെ അകമ്പടിയോടെ നടത്തി

അതിനുശേഷം വോളിബോൾ മത്സരവും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധങ്ങളായ മത്സരങ്ങളും അരങ്ങേറി.

പിക്നിക്കിന്റെ പ്രധാന ആകർഷണമായിരുന്ന വടംവലി മത്സരവും വോളിബോൾ ഫൈനൽ മത്സരവും lunch ബ്രേക്കിനു ശേഷം നടത്തപെട്ടു.

വടംവലി മത്സരത്തിൽ പുരുഷന്മാരുടെ വിഭാഗത്തിൽ 1st prize നേടി അന്നകുട്ടി മാറ്റപ്പിള്ളിൽ മെമ്മോറിയൽ ട്രോഫിയും, വലിയകല്ലുങ്കൽ ഫാമിലി സ്പോൺസർ ചെയ്ത 1000 ഡോളർ cash prize ഉം നേടിയത് St. Stephens Knanaya Forane church ടീമും, രണ്ടാം സമ്മാനം നേടി C. J Lukose ചാമക്കാലയിൽ മെമ്മോറിയൽ ട്രോഫിയും Ajitha Tose കണ്ടരപ്പള്ളിൽ Texas Realtor സ്പോൺസർ ചെയ്ത 500 ഡോളർ cash പ്രൈസും നേടിയത് Rockland St. Marys Yellow ടീമുമാണ്.

വനിതാ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി കുരുവിള വാഴമലയിൽ മെമ്മോറിയൽ ട്രോഫിയും Eldho Paul Realtor (Public Trust Group NJ) സ്പോൺസർ ചെയ്ത 500 ഡോളർ cash പ്രൈസും കരസ്തമാക്കിയത് Rockland St. Marys knanaya church വനിതാ ടീമാണ്. രണ്ടാം സ്ഥാനവും N. K Joseph നെടുംതുരുത്തിൽ മെമ്മോറിയൽ ട്രോഫിയും, Timeline Photos &Videos NJ സ്പോൺസർ ചെയ്ത 250 ഡോളർ cash പ്രൈസും നേടിയത് St. Stephens Knanaya Forane Church വനിതാ ടീമുമാണ്. വാശിയേറിയ വോളിബോൾ മത്സരത്തിൽ ഒന്നാം സമ്മാനം നേടി തോമസ് നെടുംതുരുത്തിൽ മെമ്മോറിയൽ ട്രോഫിയും Events Starz Event management Group സ്പോൺസർ ചെയ്ത 250 ഡോളർ cash പ്രൈസും നേടിയത് Christ The King Knanaya church ന്യൂജേഴ്‌സി ടീമുമാണ്. രണ്ടാം സ്ഥാനത്തിന് St. Stephens knanaya church Queens ടീമും അർഹരായി.

മത്സരങ്ങളിൽ ഏറ്റവും കൂടുതൽ points നേടി Overall championship ഉം, സ്റ്റാനീസ് മചാനിക്കൽ മെമ്മോറിയൽ ട്രോഫിയും കരസ്തമാക്കിയത് St. Stephens Knanaya Forane church ഇടവകയാണ്.പോയിന്റ് നിലയിൽ രണ്ടാമതെത്തി Runners up ആയത് ന്യൂജേഴ്‌സി ക്രിസ്തുരാജ ഇടവകയുമാണ്.

ന്യൂയോർക് ഫൊറോനായിലെ ക്നാനായ മക്കൾ തമ്മിലുള്ള സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നത്തിനുള്ള നല്ലൊരു അവസരമായി ഈ പിക്നിക്കിനെ മാറ്റുവാൻ ഇതിന്റെ സംഘടകർക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.

Forane Vicar Rev. Fr. Jose Tharackal, Rockland St. Marys vicar Rev. Fr. Bipy Tharayil, New jersey christ the king vicar Rev. Fr. Bins chethalil എന്നിവരോടൊപ്പം Picnic Games Coordinator Joby തടത്തിലിന്റെ നേതൃത്വത്തിൽ ഉള്ള Games കമ്മിറ്റിയുടെയും Knanaya Catholic Ministry Forane Executives ന്റെയും മേൽനോട്ടത്തിൽ നടന്ന ചിട്ടയായ ഒരുക്കങ്ങൾ പിക്നിക്കിന്റെ വിജയത്തിൽ ഒരു വലിയ പങ്കു തന്നെ വഹിച്ചു. ആതിഥേയരായ ന്യൂജേഴ്‌സി ക്രിസ്തുരാജ ഇടവകയിലെ KCM Ministry executive അംഗങ്ങളും, parish Council അംഗങ്ങളും, കൈക്കാരന്മാരും വികാരി Fr. Bins Chethalil അച്ചന്റെ ചടുലമായ നേതൃത്വത്തിൽ നടത്തിയ മുന്നൊരുക്കങ്ങളാണ് ഈ പിക്നിക്കിന്റെ വിജയ ത്തിന്റെ പിന്നിലേ കാതലായ കാരണമെന്ന് നിസംശയം പറയാം.KCM Forane പിക്നിക്കിന്റെ മഹത്തായ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു

Alex Nedumthuruthil PRO
Christ The King Knanaya Catholic Church New Jersey