ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ ; സ്വാതന്ത്ര്യദിനാഘോഷവും മുൻ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14ന്

sponsored advertisements

sponsored advertisements

sponsored advertisements


6 August 2022

ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ ; സ്വാതന്ത്ര്യദിനാഘോഷവും മുൻ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14ന്

പി.പി.ചെറിയാൻ
ഹൂസ്റ്റൺ: ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ മാതൃരാജ്യത്തിന്റെ കര – നാവിക – വ്യോമ സേനകളിൽ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റൺ നിവാസികളായ സൈനികരെ ആദരിക്കുന്നു.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 – മത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ആദരിക്കൽ ചടങ്ങു നടത്തപ്പെടുന്നത്.

ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 5.30 നു മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77489) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും.

മലയാളികളുടെ അഭിമാനവും ആദരണീയരുമായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്ത് ആശംസകൾ അറിയിക്കും.

ഒഐസിസി യൂഎസ്‌എ ദേശീയ നേതാക്കളായ ചെയർമാൻ ജെയിംസ്‌ കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവരും പങ്കെടുത്ത് ആശംസകൾ അറിയിക്കും. ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളോടൊപ്പം ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ ഭാരവാഹികളും സമ്മേളനത്തിന് നേതൃത്വം നൽകും.

ഇന്ത്യയുടെ കര – നാവിക – വ്യോമ സേനകളിൽ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റൺ നിവാസികളായ മുൻ സൈനികർ ഓഗസ്റ്റ് 10 (ബുധൻ) നു മുമ്പായി ചാപ്റ്റർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

അന്നേ ദിവസം 4 മണിക്ക് ഹൂസ്റ്റൺ ചാപ്റ്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ പ്രവർത്തക സമിതി യോഗവും ഉണ്ടായിരിക്കും.ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

വാവച്ചൻ മത്തായി (പ്രസിഡണ്ട്) – 832 468 3322 എസ്
ജോജി ജോസഫ് (ജനറൽ സെക്രട്ടറി) – 713 515 8432
തോമസ് വർക്കി (മൈസൂർ തമ്പി- ട്രഷറർ) -281 701 3220
ബിനോയ് ലൂക്കോസ് തത്തംകുളം (കോർഡിനേറ്റർ) – 804 200 9511

പി പി ചെറിയാൻ (ഒ ഐ സി സി യു എസ് എ നാഷണൽ മീഡിയ കോർഡിനേറ്റർ )

Judge K.P. George
Mayor Robnin Elakkatt
Judge Juli Mathew
Ken Mathew – Protem Mayor