ഫോമയ്‌ക്ക് ഓജസ്സായി ഓജസ് ജോൺ ;ഫോമാ ജനറൽ സെക്രട്ടറി സ്ഥാനം ഈ കൈകളിൽ ഭദ്രം

sponsored advertisements

sponsored advertisements

sponsored advertisements

4 September 2022

ഫോമയ്‌ക്ക് ഓജസ്സായി ഓജസ് ജോൺ ;ഫോമാ ജനറൽ സെക്രട്ടറി സ്ഥാനം ഈ കൈകളിൽ ഭദ്രം

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി തെരഞ്ഞെടുക്കപ്പെട്ട ഓജസ് ജോൺ  ഫോമയുടെ ഭാവി പ്രതീക്ഷയാണ് . മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ സംഭാവനകളും, അദ്ദേഹത്തിന്റെ പക്വതയാർന്ന, ജീവസ്സുറ്റ നേത്യത്വഗുണത്തിനുദാഹരണങ്ങളാണ്.കഴിഞ്ഞ രണ്ടു വർഷമായി ഫോമായുടെ ഏറ്റവും വലിയ ജനകീയ പദ്ധതികളിൽ ഒന്നായ ഹെല്പിങ് ഹാൻഡ്‌സിലും, ഫോമാ ടെക് ടീമിലും പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.ഓജസ്സിന്റെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം മെമ്പർഷിപ് ക്യാംപയിൻ നടത്തി മുന്നൂറ് ശതമാനം വർദ്ധനവോടെ ഹെല്പിങ് ഹാന്റ് ചരിത്രം സൃഷ്ടിച്ചു.ഓൺലൈൻ ജനറൽ ബോഡി മീറ്റിംഗ് അടക്കം ഒരു തെറ്റും കൂടാതെ സ്തുത്യർഹമാം വിധം കൈകാര്യം ചെയ്ത ഫോമയുടെ അഭിമാനമായ “ഐ.റ്റി / ടെക്” ടീമിലും ഓജസ് ജോൺ അംഗമായിരുന്നു

2008 മുതൽ ഫോമയുമായി ബന്ധമുള്ള ഓജസ് ജോൺ ഫോമായുടെ ഏറ്റവും വലിയൊരു റീജിയൻ ആയ വെസ്റ്റേൺ റീജിയന്റെ RVP-യായും ഫോമയുടെ വിവിധ കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ആണ് ഫോമയുടെ ഓൺലൈൻ അല്ലാതെ നേരിട്ടുള്ള ആദ്യ കോൺസുലേറ്റ്ടൗൺഹാൾ 150-ലേറെ പേരെ പങ്കെടുപ്പിച്ച് നടത്തിയത്‌.. വെസ്റ്റേൺ റീജിയൻ കൺവെൻഷൻ, മലയാളത്തിന് ഒരു പിടി ഡോളർ പദ്ധതിക്കുള്ള വലിയ പ്രവർത്തനങ്ങളും, ഇമിഗ്രേഷൻ / വിസ / ലീഗൽ സഹായത്തിനുതകുന്ന റീജിയണൽ വെബ്സൈറ്റ് ആരംഭിച്ചതും ഇക്കാലയളവിൽ ആണ്. ഫോമയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതികളായിരുന്ന പ്രളയ ബാധിതർക്കുള്ള സഹായം സമാഹരിക്കുന്നതിലും, വീട് നിർമ്മിച്ച്‌ നൽകുന്നതിലും ഇരുപതിനായിരത്തിലധികം ഡോളർ ശേഖരിച്ച് വെന്റിലേറ്ററുകൾ നാട്ടിലെത്തിക്കുന്നതിലും ഏറ്റവും മുന്നിട്ടു നിന്ന സംഘടനകളിലൊന്നാണ് ഓജസ് നേതൃത്വം നൽകിയ കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW). 2020-ൽ വെന്റിലേറ്റർ പ്രോജക്ടിന് വേണ്ടി പത്തനംതിട്ട ജില്ല കളക്ടർ പി. ബി. നൂഹുമായി ചേർന്ന് കൃത്യമായ ഏകോപനത്തിന് ചുക്കാൻ പിടിച്ചത് ഓജസ് ആയിരുന്നു. 2018-20 ഫോമാ നാഷണൽ കമ്മിറ്റിയുടെ കാലത്തും ഫോമകോൺസുലേറ്റുമായി നടത്തിയ പ്രവത്തനങ്ങളുടെ കോർഡിനേഷൻ കമ്മിറ്റിയിലും, മോഡറേറ്ററായും പ്രവർത്തിച്ചു.

ഫോമയുടെ വലിയ അംഗസംഘടനകളിലൊന്നായ കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്‌ടണിന്റെ പ്രസിഡന്റായി രണ്ടു തവണയും, സെക്രട്ടറിയായും പ്രവർത്തനപരിചയമുള്ള ഓജസ് ജോണിന്റെ നേതൃത്വത്തിൽ, കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത് സമയോചിതവും ജനകീയവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. ഏറ്റവും പ്രധാനമായത് മാസ്കിന് ലഭ്യത കുറഞ്ഞ സമയത്ത് 27 വളണ്ടിയർമാരെ സംഘടിപ്പിച്ച്‌, ഏഴു ദിവസങ്ങൾ കൊണ്ട് 100% കോട്ടണ്‍ തുണിയില്‍ തീര്‍ത്ത 1000 മാസ്കുകളും സാനിറ്റൈസറും നിര്‍മ്മിച്ച് ആവശ്യമുള്ളവർക്കും ഹെൽത്ത് ക്ലിനിക്കുകളിലും വിതരണം ചെയ്തു.
ഒറ്റപ്പെട്ടു പോയവരെ, പ്രത്യേകിച്ച് പ്രായമായവരെ സഹായിക്കുവാനായി ഡാറ്റാ ബാങ്ക്, ഫിനാൻസ് /ലീഗൽ / ഇമിഗ്രേഷൻ ക്ലാസുകള്‍, യാത്രാ ഹെല്പ് ലൈൻ, ധനസഹായ നിധി,മെഡിക്കൽ ഫോറം എന്നിവക്ക് പുറമെ 127 വിദ്യാർത്ഥികളും, 22 ടീച്ചര്‍മാരും, 10 ക്ലാസുകളുമായി ആരംഭിച്ച KAW മലയാളം സ്കൂൾ ഒരു രജതരേഖ ആയിരുന്നു. KAW-ന്റെ അക്കാലത്തെ ഉജ്ജ്വലമായ പ്രവർത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 147,000 ഡോളറിന്റെ സഹായധനം ആണ് ഓജസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമാഹരിച്ച്‌ വിതരണം ചെയ്തത്. ഏറ്റവും എടുത്തു പറയേണ്ട ഒരു കാര്യം യുവാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള KAW യൂത്ത് ക്ലബ് ആണ്..ഏറെ പരിശ്രമിച്ചു തുടങ്ങിയ യൂത്ത് ക്ലബ് ഇന്ന് വാഷിംഗ്‌ടൺ സ്റ്റേറ്റിലെ യൂത്തിനെ ഒരു കുടക്കീഴിൽ അണി നിരത്തിയിരിക്കുന്നു.

കമ്പ്യൂട്ടർ എൻജിനിയറിങ് ബിരുദധാരിയും ഐ.റ്റി ടെക്നോളജി മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ സേവനം ഓജസ് ജോൺ വാഷിങ്ടൺ സംസ്ഥാനത്തെ വലിയ ഹൈസ്കൂളുകളിൽ ഒന്നായ, രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈസ്റ്റ് ലേയ്ക് ഹൈസ്കൂൾ പി.റ്റി.എ വൈസ് പ്രസിഡന്റ് ആയി സേവനം നടത്തിവരുന്നു. പ്രശസ്തമായ റെഡ്മണ്ട് സിറ്റിയുടെ കമ്മ്യൂണിറ്റി സെന്റർ കമ്മിറ്റി അംഗം, സിയാറ്റിൽ പ്രോഗ്രാം മാനേജ്‌മന്റ് ചാപ്റ്റർ കോഓർഡിനേറ്റർ, ഐ.റ്റി ടൂൾബോക്സ് ഫീഡ്ബാക്ക് കൌൺസിൽ അംഗം, ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ കോഓർഡിനേറ്റർ, എക്യൂമെനിക്കൽ കൌൺസിൽ കൺവീനർ, 70 -ലേറെ മലയാളികൾ കളിക്കുന്ന ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ മിലി മൈക്രോസോഫ്‌റ്റിൽ എഞ്ചിനീയറിംഗ് മാനേജർ ആയി ജോലി ചെയ്യുന്നു. നേച്ചർ ഫോട്ടോഗ്രാഫിയിൽ തല്പരനായ ഏക മകൻ ജോഷ്വ സ്കൂൾ വിദ്യാത്ഥിയാണ്.