എം. ടിയുടെ ‘ഓളവും തീരവും’ ബ്ളാക്ക് ആൻഡ് വൈറ്റിൽ;ചിത്രീകരണം പൂർത്തിയായി

sponsored advertisements

sponsored advertisements

sponsored advertisements


18 July 2022

എം. ടിയുടെ ‘ഓളവും തീരവും’ ബ്ളാക്ക് ആൻഡ് വൈറ്റിൽ;ചിത്രീകരണം പൂർത്തിയായി

എം. ടി വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തിരവും’ ചിത്രീകരണം പൂർത്തിയാക്കി. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഓളവും തീരവും’. മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ഷൂട്ടിം​ഗ് പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മോഹൻലാലാണ് പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായി അഭിനയിക്കുന്നത്. ബാപ്പുട്ടിയായി പെരുമഴയത്ത് ചങ്ങാടം തുഴയുന്ന മോഹൻലാലിൻറെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

1960ൽ എം.ടിയുടെ തന്നെ രചനയിൽ പി. എം മേനോൻ സംവിധാനം ചെയ്ത് ഇതേ പേരിൽ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളിൽ എത്തിയത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലൻ കഥാപാത്രം കുഞ്ഞാലിയായി വേഷമിടുന്നത് ഹരീഷ് പേരടിയാണ്. ഇത്തവണ മോഹൻലാലിന്റെ നായികയായി എത്തുന്നത് ദുർ​ഗ കൃഷ്ണയാണ്. ‘ഓളവും തീരവും’ എത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.