ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍;കേരളത്തില്‍ രോഗബാധിതര്‍ 38

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

25 December 2021

ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍;കേരളത്തില്‍ രോഗബാധിതര്‍ 38

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ആകെ 38 ആയി. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് 51 കാരന്് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു ഇദ്ദേഹം. ഒക്ടോബര്‍ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്.അതേസമയം, മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ ഇന്ന് ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച് പന്ത്രണ്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവായതിനെ തുടര്‍ന്നന്നാണ് ഡിസ്ചാര്‍ജ്. അതിനിടെ, കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.