ഒമിക്രോണ്‍ കേസുകള്‍ 1431 ആയി ഉയര്‍ന്നു; പുതിയ കോവിഡ് രോഗികള്‍ 22,775

sponsored advertisements

sponsored advertisements

sponsored advertisements

1 January 2022

ഒമിക്രോണ്‍ കേസുകള്‍ 1431 ആയി ഉയര്‍ന്നു; പുതിയ കോവിഡ് രോഗികള്‍ 22,775

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തതത്. 24 മണിക്കൂറിനിടെ 406 മരണങ്ങളും സ്ഥിരീകരിച്ചു.

8,949 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.32 ശതമാനമാണ്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1431 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

23 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 454 കേസുകളും ഡല്‍ഹിയില്‍ 351 കേസുകളും തമിഴ്‌നാട്ടില്‍ 118 കേസുകളും ഗുജറാത്തില്‍ 115 കേരളത്തില്‍ 107 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.