ഒമിക്രോണ്‍; വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ഭൂരിഭാഗവും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി

sponsored advertisements

sponsored advertisements

sponsored advertisements

14 January 2022

ഒമിക്രോണ്‍; വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ഭൂരിഭാഗവും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി

ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ ബാധിച്ച് ആഗോളതലത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ലോകാരോഗ്യ സംഘടന മേധാവി അദാനോം ഗെബ്രിയേസസ്. ഗുരുതരമായ മരണത്തെ തടയാന്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും അദാനോം ബുധനാഴ്ച പറഞ്ഞു. എന്നാല്‍ വ്യാപനത്തെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വ്യാപനമെന്നാല്‍ കൂടുതല്‍ ആശുപത്രി കേസുകള്‍, അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണെന്നും ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുള്ളതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ പറഞ്ഞു. ഗര്‍ഭിണികള്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും കണക്കുകള്‍ പറയുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ നിന്നും കുഞ്ഞിന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കൂടാതെ മുലപ്പാലില്‍ സജീവമായ വൈറസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ അസമത്വത്തെക്കുറിച്ചും അദാനോം സംസാരിച്ചു. ഇത് ആളുകളെയും തൊഴിലവസരങ്ങളെയും കൊല്ലുന്നുവെന്നും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ തുരങ്കം വയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിന്‍ അസമത്വവും ആരോഗ്യ അസമത്വവും മൊത്തത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിവാര എപ്പിഡെമിയോളജിക്കല്‍ അപ്‌ഡേറ്റ് അനുസരിച്ച്, 2022 ജനുവരി 39 ആഴ്ചയില്‍ ആഗോളതലത്തില്‍ 15 ദശലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 55 ശതമാനം കൂടുതലാണ്. മറ്റു വകഭേദങ്ങളെ പോലെ ഒമിക്രോണും ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു.