ഒമിക്രോണ്‍ വ്യാപനം ; ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

23 December 2021

ഒമിക്രോണ്‍ വ്യാപനം ; ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്നതിനിടെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുപ്രധാനയോഗം ചേര്‍ന്നത്.

ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും യോഗത്തില്‍ സംബന്ധിച്ചതായാണ് വിവരം. അതിവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നതിനു പിറകെയാണ് ഉന്നതതല യോഗം.

കോവിഡ് കേസുകളില്‍ മൊത്തത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 7,495 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രിപ്പോര്‍ട്ട് ചെയ്തത്.