കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍റെ ഓണാഘോഷം വര്‍ണശബളമായി

sponsored advertisements

sponsored advertisements

sponsored advertisements

12 September 2022

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍റെ ഓണാഘോഷം വര്‍ണശബളമായി

ചിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 4-ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള ക്നാനാ കമ്യൂണിറ്റി സെന്‍ററില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
അസോസിയേഷന്‍ പ്രസിഡണ്ട് ഷൈന്‍ പെരേരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമാ സെന്‍ട്രല്‍ റീജിയന്‍ നിയുക്ത വൈസ് പ്രസിഡണ്ട് ടോമി ഇടത്തില്‍ ദീപം തെളിച്ച് ഓണാഘോഷ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഫോമാ നാഷണല്‍ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, നാഷണല്‍ ലോജിസ്റ്റിക്സ് ഓണറര്‍മാരും ഈ പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരുമായ അരുണ്‍ നെല്ലാമറ്റം, ബ്ലെസന്‍ അലക്സാണ്ടര്‍, ഷിനോയ് കാനില്‍, ബിജി ഫിലിപ്പ് എടാട്ട്, സച്ചിന്‍ ഉറുമ്പില്‍, ഐഎംഎ പ്രണ്‍സിഡണ്ട് ഷിബു കുളങ്ങര എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍ സ്വാഗതവും അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സോണി ചെറിയശ്ശേരിയില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രിയാ ഡെന്നിയുടെ നേതൃത്വത്തില്‍ തിരുവാതിരയും ചിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് നയനമനോഹരമായ വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു.
സച്ചിന്‍ ഉറുമ്പില്‍, എബിന്‍ തൊടുകയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചിക്കാഗോയിലെ മലയാളികളുടെ ഇടയില്‍ വളരെ പ്രശസ്തി നേടിയ യുവഗായകരുടെ സംരംഭമായ നാടന്‍സോള്‍ ലൈവ് ഓര്‍ക്കെസ്ട്ര സദസ്സിനെ കൂടുതല്‍ ആവേശഭരിതമാക്കി.
സിലു ജിന്‍ പുത്തന്‍പുരയ്ക്കല്‍ പരിപാടിയുടെ അവതാരകയായിരുന്നു. ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സച്ചിന്‍ ഉറുമ്പില്‍, സോണി ചെറിയശ്ശേരിയില്‍, ടിന്‍സി ഷിനോയി, സുനി ഷൈണ്‍, മഞ്ജു സോണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൈരളി കാറ്ററിങ്ങിന്‍റെ സമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിണ്‍നു മാറ്റുകൂട്ടി. ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത എല്ലാ സംഘടനാ നേതാക്കള്‍ക്കും സാമ്പത്തികമായി സഹായിച്ചവര്‍ക്കും കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.