അമേരിക്കയിലും ഓണത്തിന് ഓണക്കിറ്റ് വിതരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


19 August 2022

അമേരിക്കയിലും ഓണത്തിന് ഓണക്കിറ്റ് വിതരണം

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം 2022 നോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്ന് ചെയർമാൻ ശ്രീ . സാജൻ വർഗ്ഗീസ് അറിയിച്ചു. കേരളത്തിലെ അതി പ്രശസ്തമായ ‘ഉദയം’ ബ്രാന്റിന്റെ പാലക്കാടൻ മട്ട അരിയോടൊപ്പം വിവിധ തരത്തിലുള്ള കറിപൗഡറുകളാണ് വിതരണം ചെയ്യുന്നത് . ഒരു തരത്തിലുമുള്ള മായങ്ങൾ ചേരാത്ത ഉദയം ബ്രാന്റിന്റെ മേൻമ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ അമേരിക്കയിൽ ആദ്യമായാണ് വിതരണത്തിനെത്തുന്നത്. അമേരിക്കയിൽ ഇറക്കുമതി രംഗത്ത് അനേക വർഷങ്ങളായി പ്രവർത്തിക്കുന്ന സ്റ്റാർ ഫ്ലേക് INC യും കേരളത്തിലെ ABN ട്രേഡ്‌സും സഹകരിച്ചാണ് ഓണക്കിറ്റുകൾ വിതരണത്തിനായി അമേരിക്കയിൽ എത്തിക്കുക. ഓണാഘോഷത്തിനെത്തുന്ന എല്ലാ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്യാൻ കഴിയുമെന്ന് ശ്രീ സാജൻ വർഗ്ഗീസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം വിവിധങ്ങളായ മറ്റനേകം പരിപാടികളുമായി ഈ വരുന്ന 20 ന് ശനിയാഴ്ച വേദിയിൽ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീലീശ്വരം സദാശിവൻ കുഞ്ഞി