ഇനി വരുമോ ഇതുപോലൊരോണാഘോഷം

sponsored advertisements

sponsored advertisements

sponsored advertisements

17 September 2022

ഇനി വരുമോ ഇതുപോലൊരോണാഘോഷം

നീലീശ്വരം സദാശിവൻകുഞ്ഞി

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം കഴിഞ്ഞ് ഏതാണ്ട് ഒരു മാസം തികയാറാവുമ്പോഴും എല്ലാവരും ചോദിക്കുന്ന ഒരേയോരു ചോദ്യമുണ്ട് . ‘ഇനിയെന്ന് വരും ഇതുപോലെ ഓരോണാഘോഷം? എന്ന് . അതിന് കാരണവുമുണ്ട് ! മലയാളികൾ മലയാളനാട്ടിൽ പോലും ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അവിസ്മരണീയ ഓണാഘോഷങ്ങളാണ് ആഗസ്റ്റ് 20 ന് ഫിലാഡൽഫിയയിൽ പൊടിപാറിയത് .

‘ബാഷ’ എന്ന സിനിമയിൽ രജനികാന്തിന്റെ ഒരു പഞ്ച് ഡയലോഗ് ഉണ്ട് .”നാൻ ഒരു തടവ സൊന്ന നൂറ് തടവ സൊന്ന മാതിരി” . അത് തന്നെയാണ് അമേരിക്കയിൽ മലയാളികൾ പറയുന്നത്. ‘ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഒരോണം കൂടിയാൽ അമേരിക്കയിലെ മറ്റ് നൂറ് ഓണം കൂടിയപോലെ’.

എന്താണ് ഓണം എന്ന് കേട്ടാൽ മലയാളിയുടെ മനസ്സിൽ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷം ഓടിയെത്തുന്നത് ? ആലോചിച്ച് തലപുകക്കേണ്ട ആവശ്യമേയില്ല ! ഒറ്റവാക്കിൽ ഉത്തരം പറയാം .മികച്ച സംഘടനാ പാടവവും , പ്രവർത്തകരുടെ അർപ്പണമനോഭാവവും ഒന്നു മാത്രം .

ചെയർമാൻ ശ്രീ സാജൻ വര്ഗീസ് , ജനറൽ സെക്രട്ടറി ശ്രീ റോണി വര്ഗീസ് , ട്രഷറർ ശ്രീ ഫിലിപ്പോസ് ചെറിയാൻ , ഓണം ചെയർമാൻ ശ്രീ ജീമോൻ ജോർജ് , ഓണം പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ബെന്നി കൊട്ടാരം, ഇതിലെല്ലാം ഉപരിയായി ഫിലാഡൽഫിയയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജനറൽ കോർഡിനേറ്റർ ശ്രീ വിൻസന്റ് ഇമ്മാനുവലിന്റെ വേണ്ട സമയങ്ങളിലെ ഇടപെടലുകളും വിലപ്പെട്ട നിർദ്ദേശങ്ങളും ,

ഓണത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായ, മികച്ച സംഘടനാ പാരമ്പര്യമുള്ള മിടുക്കരായ കോർഡിനേറ്റേഴ്‌സും കമ്മിറ്റി മെമ്പർമാരും നമുക്കുണ്ടായിരുന്നു . . ഇനി എന്ത് വേണം.? ഓണം പൊടിപാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ .

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിൽ 2006 മുതൽ സെക്രട്ടറിയും , ട്രഷററും ആയി സ്തുത്യർഹസേവനങ്ങൾ അനുഷ്ഠിച്ച പാരമ്പര്യം ചെയർമാൻ ശ്രീ സാജൻ വര്ഗീസിന് ഉണ്ട് . അദ്ദേഹം കോട്ടയം അസോസിയേഷന്റെ പ്രസിഡന്റ് , സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിരുന്നു .ഇപ്പോൾ കോട്ടയം അസോസിയേഷന്റെ ചാരിറ്റി കോർഡിനേറ്ററും ആണ് ശ്രീ സാജൻ വര്ഗീസ് . ഈ മഹത്തായ പ്രവർത്തന പാരമ്പര്യമാണ് ഇത്രയും വലിയ ഒരാഘോഷം കൈപ്പിടിയിൽ ഒതുക്കാൻ അദ്ദേഹത്തിന് സാധിച്ചത് .ഓണം ചെയർമാൻ ശ്രീ ജീമോൻ ജോർജിന്റെ പൊതുരംഗത്തെ പരിചയവും ഏറെ ഗുണകരമായി.

ലോകത്തൊരിടത്തും മഹാബലി ആകാശത്തുനിന്ന് പറന്നിറങ്ങിയിട്ടില്ല ! അതിസുന്ദരനായ മഹാബലിയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള , കേട്ടുകേൾവി പോലും ഇല്ലാത്ത എഴുന്നള്ളത്ത്, നിറഞ്ഞ കരഘോഷത്താലും അതിലേറെ കൗതുകത്തോടെയും മലയാളികൾ വരവേറ്റു .

ബിജു നാരായണന്റെയും സുഷമ പ്രവീണിന്റേയും ഗാനമേള കേട്ടിരുന്ന ആളുകൾക്ക് എങ്ങനെ ഇത് കഴിയാതെ വീട്ടിൽ പോകാൻ കഴിയും ? ജനങ്ങളെ പിടിച്ചിരുത്തിയ പരിപാടിയായിരുന്നു ഗാനമേള . ഇതിന്റെ മുഴുവൻ ക്രെഡിറ്റും പ്രോഗ്രാം കോർഡിനേറ്റർ ബെന്നി കൊട്ടാരത്തിന് അവകാശപ്പെടാവുന്നതാണ്. അജി പണിക്കരുടെ നേതൃത്വത്തിൽ നൂപുര ഡാൻസ് അക്കാദമി അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ , ലാസ്യ ഡാൻസ് അക്കാദമി ഡയറക്ടർ ശ്രീമതി ആഷ അഗസ്റ്റിനും സംഘവും അവതരിപ്പിച്ച മെഗാ തിരുവാതിര . മുഖ്യ അതിഥി പെരുമ്പാവൂർ എം എൽ എ ശ്രീ എൽദോസ് കുന്നപ്പിള്ളിയുടെ സാന്നിധ്യം തുടങ്ങിയവയിലും ബെന്നി കൊട്ടാരത്തിന്റെ വലിയ കരങ്ങൾ ആയിരുന്നു .

ഇത്തവണത്തെ പബ്ലിക് പ്രോഗ്രാം പൂർവാധികം ഭംഗിയായത് ഫാ : അലക്‌സാണ്ടർ കുര്യന്റെ ചൈതന്യവത്തായ ആദരവിലൂടെ തന്നെയെന്ന് അടിവരയിട്ടു പറയാം . ഒരു ബഹുമുഖ പ്രതിഭക്ക് സർവീസ് എക്സലൻസ് അവാർഡ് നൽകുക വഴി ട്രൈസ്റ്റേറ്റ് കേരള ഫോറം സ്വയം ആദരവ് ഏറ്റു വാങ്ങുകയായിരുന്നു .

ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്തർ അണിനിരന്ന ചെണ്ടമേളം ആയിരുന്നു ഫിലാഡൽഫിയയിൽ പ്രകമ്പനം കൊണ്ടത് . ഒപ്പം ദേശീയ ടീമുകൾ അണിനിരന്ന വാശിയേറിയ വടം വലിയും . ഈ വടം വാലിയുടെ വിജയത്തിൽ സ്പോർട്സ് കോർഡിനേറ്റർ സാബു സ്കറിയ വഹിച്ച പങ്ക് ചെറുതല്ല.

അഭിമാനകരമായ പൂക്കളവും അതിലേറെ മികച്ച ഘോഷയാത്രയും അതിന്റെ പിന്നിൽ പ്രവർത്തിച്ച സുരേഷ് നായരും പരിപാടി ഗംഭീരമാക്കാൻ ഏറെ സഹായിച്ചു .

ഓണാഘോഷത്തിൽ മികച്ച പാരമ്പര്യവേഷം അണിഞ്ഞെത്തിയ ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുകയുണ്ടായി . ഇതിന്റെ മഹത്തായ വിജയത്തിനായി അകമഴിഞ്ഞ് സഹായിച്ച ശ്രീ വിൻസന്റ് ഇമ്മാനുവൽ , ശോശാമ്മ ചെറിയാൻ , ബ്രിജിത് വിന്സന്റ്, ത്രേസ്സ്യമ്മജോൺ എന്നിവർ വിലമതിക്കാനാകാത്ത സേവനമാണ് ഓണാഘോഷത്തിന്റെ വിജയത്തിനായി സമർപ്പിച്ചത് . ഇവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇത്തവണ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന് സ്പോൺസേർസ് ആകുവാൻ പലരും മുന്നോട്ട് വരികയുണ്ടായി . ഒരു പരിധിവരെ നമുക്ക് എല്ലാവരേയും സ്പോൺസേർസ് ആയി എടുക്കുവാൻ സാധിച്ചില്ല . ഈ ഒരു സഹകരണം വരും വർഷങ്ങളിലും തീർച്ചയായും ഉണ്ടാകുമെന്ന ഉത്തമബോധ്യം സംഘടനാ നേതൃത്വത്തിനുണ്ട് .പിന്നീട് സ്വാദൂറുന്ന ഓണസ്സദ്യ 1000 ത്തോളം പേർക്ക് ഫുഡ് കമ്മിറ്റി കോർഡിനേറ്റർ ജോബി ജോർജിന്റെ നേതൃത്വത്തിൽ നൽകിയത് ഓണത്തിന് ഇരട്ടി മധുരമായി മാറി .പങ്കെടുത്തവർക്ക് ഇക്കൊല്ലം ഓണക്കിറ്റ് വിതരണവും ഉണ്ടായിരുന്നു .

ഈ ഇനിവരുന്ന നവംബർ ആറ് ഞായറാഴ്ചയാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരള ഡേ ആഘോഷങ്ങൾ നടക്കുന്നത്. അതും കഴിഞ്ഞ് അടുത്ത ഓണം വരെ കഴിഞ്ഞ ഓണം തന്ന മധുര സ്മരണകൾ അയവിറക്കി നമുക്ക് പുതിയ ഒരോണത്തിനെ വരവേൽക്കാൻ കാത്തിരിക്കാം.