കേരള സെന്റർ ഒരുക്കിയ ഓണാഘോഷം വർണ്ണാഭമായി

sponsored advertisements

sponsored advertisements

sponsored advertisements

19 September 2022

കേരള സെന്റർ ഒരുക്കിയ ഓണാഘോഷം വർണ്ണാഭമായി

ജോസ് കാടാപുറം

ന്യൂയോർക്ക് :താല പൊലിയുടെയും ഫ്രണ്ട്‌സ് ഓഫ് കേരള ഒരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ യുള്ള ഘോഷയാത്രയിൽ ട്രൈസ്റ്റേറ്റ് മാവേലി അപ്പുപിള്ള മഹാബലിയുടെ വേഷത്തിൽ തിളങ്ങിയ ഓണാഘോഷം ,കേരളസെന്ററിന്റെ വിമൻസ് ഫോറം ലീഡേഴ്‌സ് ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു .കേരള സെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു .കേരള സെന്റർ ബോർഡ് ചെയര്മാൻ ഡോക്ടർ മധു ഭാസ്കർ ഓണം സന്ദേശം നൽകി.ഓണത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം പ്രശസ്ത സാഹ്യത്യകാരനായ ജെ മാത്യൂസ് നൽകി . കേരള സെന്ററിൽ എത്തുമ്പോൾ സ്വന്തം തറവാട്ടിൽ എത്തിയ പ്രതീതിയാണ് .എല്ലായിടത്തം ഓണം നടക്കുന്നു മതങ്ങളുടെയും സമുതായങ്ങളുടെയും ഓണാഘോഷമാണ് അതിൽ പലതും എന്നാൽ കേരള സെന്റര് ഓണം മനുഷ്യരുടെ ഓണമാണ് …മനുഷ്യരെയാണ് കേരള സെന്റർ ഫോക്കസ് ചെയ്യുന്നത് തന്റെ പ്രജകൾക്ക് നല്ലതു വരണം എന്ന ആഗ്രഹിക്കുന്ന മഹാബലി മനുഷ്യരെ വേർതിരിക്കുന്നില്ല എന്നും ജെമാത്യൂസ് തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു ..തുടർന്ന് കേരള സെന്റർ ട്രസ്റ്റീ ബോർഡ് ചെയര്മാൻ ഡോ: തോമസ് എബ്രഹാം ആശസകൾ അർപ്പിച്ചു ,, യുവാക്കളെ പ്രതിനിധികരിച്ചു ക്രിസ്റ്റി ജോസ് ഓണാംശസകൾ നൽകി ..ബിൻസി ചെരുപുറം , വിൻസി കാവുംപുറത്തു , ദീപ്തി സ്റ്റീഫൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു ..കേരള സെന്റർ വിമൻസ് ഫോറം അവതരിപ്പിച്ച മനോഹരമായ തിരുവാതിര വേറിട്ട ദൃശ്യഭംഗി ഒരുക്കി
പരിപാടികളുടെ എം സി ജോസ് ഇല്ലിക്കൽ ആയിരുന്നു ..ജെയിംസ് തോട്ടം , രാജുതോമസ് ,എബ്രഹാം തോമസ് (അബി) എന്നിവർ ഓണാഘോഷ പരിപാടികൾക്കു നേതൃത്വം കൊടുത്തു ,
തുടർന്ന് ന്യൂയോർക്കിലെ കൊട്ടിലിയൻ റെസ്‌റ്റോറന്റ് ഒരുക്കിയ ഓണ സദ്യയോടെ ,പരിപാടികൾ സമാപിച്ചു
വീഡിയോ ആൻഡ് ക്യാമറ -മാത്യുക്കുട്ടി ഈശോ.