ഓണം – 2022 ഒക്ടോബർ മാസം 1 ശനിയാഴ്ച ആഘോഷിക്കുന്നു

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

2 August 2022

ഓണം – 2022 ഒക്ടോബർ മാസം 1 ശനിയാഴ്ച ആഘോഷിക്കുന്നു

ജോസഫ് ഇടിക്കുള

കാനഡ : മലയാളിക്ക്‌ എന്നും എവിടെയും ഗൃഹാതുരത്വ സ്മരണൾ ഉണർത്തുന്ന തിരുവോണം കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ. ഒ. സി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം “ഓണം 2022 ” എന്ന പേരിൽ ഒക്ടോബർ മാസം 1ആം തിയതി ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു .
മിസ്സിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക , കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കുന്നതും , വിവിധ നാടൻ കലാ രൂപങ്ങൾ , നാടൻ പാട്ട് , വിവിധ തരത്തിൽ ഉള്ള കലാ കായിക മത്സരങ്ങൾ , വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടെ ഒരു ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന പ്രോഗ്രാമുകളോടെ ആണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .
ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും , ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും സമീപിക്കുക ശ്രീ റിനിൽ മാക്കോരം +1 226 -201-2603.