ഓപ്പറേഷന്‍ ഗംഗ; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ

sponsored advertisements

sponsored advertisements

sponsored advertisements

8 March 2022

ഓപ്പറേഷന്‍ ഗംഗ; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ

ഡല്‍ഹി: ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയില്‍ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റില്‍ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയില്‍ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, സുമിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചര്‍ച്ചകള്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും, വെടി നിര്‍ത്തല്‍ പ്രായോഗിക തലത്തില്‍ വരാത്തതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും, ചര്‍ച്ചകള്‍ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.