പി ഡി ജോർജ് നടവയൽ
ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ, ഏപ്രിൽ 15 ന്, ഫിലഡൽഫിയയിൽ നടത്തുന്ന ദേശാന്തര നാടകമത്സരത്തിന് ഓർമ ചെയ്മ്പർ ഓഫ് ഡ്രാമാ ചട്ടങ്ങളൊരുക്കും. മുൻ ഫോമാ പ്രസിഡൻ്റും നാടക കലാകാരനുമായ അനിയൻ ജോർജ്, ഫൊക്കാനാ ജോയിൻ്റ് സെക്രട്ടറിയും അഭിനേതാവുമായ ജോയി ചാക്കപ്പൻ, പ്രശസ്ത നാടകനടനും സംവിധായകനുമായ ദേവസ്സി പാലാട്ടി, കീർത്തികേട്ട അഭിനേതാവും ഷോർട് ഫിലിം സീരിയൽ നടനുമായ സണ്ണീ കല്ലൂപ്പാറ, നർത്തകിയും നൃത്താദ്ധ്യാപികയും നേഴ്സ് എഡ്യൂക്കേറ്ററുമായ നിമ്മീ ദാസ്, മോട്ടിവേഷണൽ എഡ്യൂക്കേറ്ററും സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ ജോസ് തോമസ്, നാടക കലാകാരിയും സംഘാടകയുമായ മറിയാമ്മ ജോർജ്, നാടക കലാകാരൻ വിജയൻ പരമേശ്വരൻ, നാടക പ്രവർത്തകൻ നാരായണൻകുട്ടി മെരിലാൻ്റ്, നാടക കലാകാരിയും സംഘാടകയുമായ ഷൈലാ രാജൻ എന്നിവരാണ് ഓർമാ ഇൻ്റർനാഷണൽ ചെയ്മ്പർ ഓഫ് ഡ്രാമായ്ക്ക് നേതൃത്വം നൽകുന്നത്.
2023 ഏപ്രിൽ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി പത്തു മണി വരെ “മിസ് കുമാരി നാടക ഗ്രാമം” എന്നു നാമകരണം ചെയ്യുന്ന, ഫിലഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് (608 Welsh Rd, Philadelphia, PA 19115) നാടകോത്സവം അരങ്ങേറുക. ഷാജി മിറ്റത്താനിയാണ് ഓർമാ ഇൻ്റർനാഷണൽ തീയേറ്റർ ഫോറം ചെയർമാൻ. ജോസ് ആറ്റുപുറം (ഓർമാ ഇൻ്റർ നാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), ജോർജ് അമ്പാട്ട് (ഓർമാ ഫിലഡൽഫിയാ പ്രൊവിൻസ്, പ്രസിഡൻ്റ്) എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങൾ. ബിനു ഫിലിപ്, അനീഷ് ജെയിംസ്, റെനി ജോസഫ്, റോഷിൻ പ്ലാമൂട്ടിൽ, റ്റിജോ പറപ്പുള്ളി എന്നിവരുൾപ്പെടുന്ന ഫസിലിറ്റേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഷാജി മിറ്റത്താനി (215-715-3074), ദേവസ്സി പാലാട്ടി (201-921-9109), സണ്ണി കല്ലൂപ്പാറ ( 845-596-0935), ജോയി ചാക്കപ്പൻ ( 201- 563- 6294), ജോസ് ആറ്റുപുറം (267- 231-4643).









