ഓർമാ ഇൻ്റർനാഷണൽ : ജോസ് ആറ്റുപുറം ട്രസ്റ്റീ ബോർഡ് ചെയർമാൻ

sponsored advertisements

sponsored advertisements

sponsored advertisements

9 April 2022

ഓർമാ ഇൻ്റർനാഷണൽ : ജോസ് ആറ്റുപുറം ട്രസ്റ്റീ ബോർഡ് ചെയർമാൻ

വിശ്വൻ രാമപുരം

ലണ്ടൻ: ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡംഗങ്ങളെ തിരഞ്ഞെടുത്തു. ജോസ് ആറ്റുപുറം (ചെയർമാൻ), ഡോ. ജോർജ് അബ്രാഹം (ആസ്ട്റേലിയ), ജോയി പി. വി (മസ്കറ്റ്), ഡാർളി നോബിൾ (ലണ്ടൻ), ബിനു ജോസഫ് (കാനഡ) എന്നിവർ ട്റസ്റ്റീ ബോർഡംഗങ്ങൾ. ജോസ് ആറ്റുപുറം കുവൈറ്റ് അൽ അഹ്ലിയാ നാഷണൽ ഇൻഷുറൻസിൽ അക്കൗണ്ടിങ്ങിൽ 12 വർഷം ജോലി ചെയ്തു. തുടർന്ന് കോമൺ വെൽത് ഓഫ് പെൻസിൽവേനിയായിൽ ഉദ്യോഗം വഹിച്ചു. ഓർമാ ഇൻ്റർനാഷണലിൻ്റെ സ്ഥാപക ലീഡറാണ്. ഡോ. ജോർജ് അബ്രാഹം മഹാത്‌മാ ഗാന്ധി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാൻ്റെൻബറി ന്യൂസിലൻ്റ്, ഗ്രിഫിത് യൂണിവേഴ്സിറ്റി ആസ്റ്റ്റേലിയാ എന്നീ സർവകലാശാലകളിൽ അസ്സോസിയേറ്റ് പ്രൊഫസ്സറായിരുന്നു. ന്യൂസിലൻ്റിനെ പ്രതിനിധീകരിച്ച് ലോക കേരള സഭാംഗമാണ്. വിവിധ ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. ജോയി പി. വി. ഒമാനിൽ ഷാ നഗർദാസ് കമ്പനിയുടെ സെയിൽ മാനേജരായി 22 വർഷം പൂർത്തിയാക്കി. ഡാർളി നോബിൾ കുവൈറ്റ് സബാ ഹോസ്പിറ്റലിൽ നേഴ്സായിരുന്നു, തുടർന്ന് ലണ്ടനിൽ നാഷണൽ ഹെൽത്ത് സർവീസിൽ നേഴ്സായി സേവനം ചെയ്യുന്നു. ബിനു ജോസഫ് കാനഡായിൽ ലണ്ടൻ ഹെൽത്ത് സർവീസ്സസിൽ വിക്ടോറിയാ ഹോസ്പിറ്റലൽ നേഴ്സാണ്.

Jose Attupuram
Dr George Abraham
Joy P V
Darly Noble
Binu Joseph