അബുദാബി: ഓർമ്മ ഇൻറർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണൽ) യൂത്ത് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. കെവിൻ ഷാജി, അബുദാബി (യൂത്ത് ഫോറം ചെയർമാൻ) കെൻ സോജൻ, ലണ്ടൻ (വൈസ് ചെയർമാൻ) നവീൻ ഷാജി, ദുബായ് (സെക്രട്ടറി) അമിതാ തങ്കച്ചൻ, കാനഡ, (ജോയിൻ്റ് സെക്രട്ടറി), അലക്സ് ജോസ് വർഗീസ് , കാനഡ (യൂത്ത് കോർഡിനേറ്റർ).
അബുദാബി നാഷണൽ പെട്രോളിയം കമ്പനിയിൽ സീനിയർ പ്രോജക്റ്റ് എഞ്ചിനിയറാണ് കെവിൻ ഷാജി. ലണ്ടൺ ഡോയിച്ച ബാങ്ക് പ്രോജക്ട് മാനേജറാണ് കെൻ സോജൻ. ദുബായ് മിക്ളിൻ എക്സ്പ്രസ് ഓഫ്ഷോർ സൊല്യൂഷൺസിൽ ഓപറേഷൻസ് അസ്സിസ്റ്റൻ്റാണ് നവീൻ ഷാജി.
ഗതകാല മലയാള നന്മകളെയും കുടുംബമൂല്യങ്ങളെയും ഓർത്തെടുത്ത്, സാംസ്കാരികത്തകർച്ചകളെ അതിജീവിക്കുന്നതിന്, ഒരേ തൂവൽ ദേശാടനക്കിളികളെപ്പോലെ, ഒരുമിക്കുന്ന, രാജ്യാന്തര മലയാളികളുടെ, ഐക്യവേദിയാണ്, ഓർമ ഇൻ്റർനാഷണൽ. 2009ൽ ഫിലഡൽഫിയയിൽ ആരംഭം കുറിച്ചു. മുൻ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരി ആയിരുന്നു. ഇപ്പോൾ മന്ത്രി റോഷി അഗസ്റ്റിനാണ് രക്ഷാധികാരി.




