ഓർമാ ഇൻ്റർനാഷണൽ 2023 ആഗസ്റ്റ് 15 വരെ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലി ആഘോഷിക്കും

sponsored advertisements

sponsored advertisements

sponsored advertisements


16 August 2022

ഓർമാ ഇൻ്റർനാഷണൽ 2023 ആഗസ്റ്റ് 15 വരെ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലി ആഘോഷിക്കും

പി ഡി ജോർജ് നടവയൽ 

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ 2023 ആഗസ്റ്റ് 15 വരെ വിവിധ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലി ആഘോഷിക്കും. നാലു മാസദൈർഘ്യത്തിലുള്ള മൂന്നു ഘട്ട രാജ്യാന്തര പ്രസംഗ മത്സരം, രാജ്യാന്തര ഏകാങ്ക നാടക മത്സരം, നൃത്ത മത്സരം, ഇൻ്റർനാഷനൽ കൺവെൻഷൻ എന്നീ നാലു പ്രധാന ഇവൻ്റുകളെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളാണ് ഭാരത സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലിയാഘോഷമായി 2023 ആഗസ്റ്റ് 15 വരെ നടത്തുക. ഓർമാ ഇൻ്റർനാഷണൽ എക്സിക്യൂട്ടിവ് കമിറ്റിയുടെ തീരുമാനങ്ങൾ പ്രസിഡൻ്റ് ജോർജ് നടവയൽ ഹർ ഘർ തിരംഗയുടെ ഭാഗമായി ഫിലഡൽഫിയയിൽ നടന്ന ഭാരത ദേശീയ പതാകാ വന്ദനസമ്മേളനത്തിൽ വിശദമാക്കി. ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഭാരത ദേശീയ പതാക ഉയർത്തി. ഓർമ്മാ ഇൻ്റാർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ് ജോർജ് അമ്പാട്ട്, ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), സിബിച്ചൻ മുക്കാടൻ ( ജോയിൻ്റ് സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിൻ്റ് ട്രഷറാർ), സേവ്യർ ആൻ്റണി ( ആട്സ് കൺവീനർ), എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് പ്രസംഗിച്ചു. ഓർമാ ഇൻ്റർനാഷണൽ വൈസ് പ്രസിഡൻ്റ് അല്ലി ജോസഫ്, ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ജോയ് പി വി, പൊളിറ്റിക്കൽ അഫയേഴ്സ് ചെയർമാൻ റജിമോൻ കുര്യാക്കോസ് എന്നിവർ വിവിധ രാജ്യങ്ങളിൽ നിന്ന് സൂം മീഡിയയിലൂടെ ആഘോഷത്തിൽ സന്ദേശം നൽകി.

നന്മകൾ സുരഭിലമാക്കിയ, ഗതകാല കേരള കുടുംബമൂല്യങ്ങൾ, അന്യം നിൽക്കരുതെന്നത് ലക്ഷ്യമാക്കി, ഒരേ തൂവൽ പക്ഷികളെപ്പോലെ പ്രവർത്തിക്കുന്ന, രാജ്യാന്തര മലയാളികളുടെ, നിത്യനവ്യ വേദിയാണ്, ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണൽ എന്ന, ഓർമാ ഇൻ്റർനാഷണൽ. മന്ത്രി റോഷി അഗസ്റ്റിൻ, ഡോ. എം വി. പിള്ള, എന്നിവരാണ് ഓർമാ ഇൻ്റർനാഷണൽ രക്ഷാധികാരികൾ. മുൻ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരിയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഓർമ്മാ ഇൻ്റാർനാഷണൽ പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവർത്തിക്കുന്നു.