ഓർമാ ഇൻ്റർനാഷണൽ നാടക മത്സരം: ഫസിലിറ്റേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു(പി ഡി ജോർജ് നടവയൽ)

sponsored advertisements

sponsored advertisements

sponsored advertisements

9 December 2022

ഓർമാ ഇൻ്റർനാഷണൽ നാടക മത്സരം: ഫസിലിറ്റേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു(പി ഡി ജോർജ് നടവയൽ)

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ ദേശാന്തര നാടക മത്സരം നടത്തുന്നു. 2023 ഏപ്രിൽ 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി പത്തു മണി വരെ “മിസ് കുമാരി നാടക ഗ്രാമം” എന്നു നാമകരണം ചെയ്യുന്ന, ഫിലഡൽഫിയ സെൻ്റ് തോമസ് സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് (608 Welsh Rd, Philadelphia, PA 19115) നാടകോത്സവം അരങ്ങേറുക.

മികച്ച നാടകങ്ങൾക്ക് ആയിരം, അഞ്ഞൂറ്, ഇരുനൂറ്റമ്പത് ഡോളർവീതമുള്ള ക്യാഷ് അവാർഡുകൾ പുരസ്കാരമായി നൽകും. സംവിധാനം, രചന, വസ്ത്രാലങ്കാരം, രംഗസംവിധാനം, സംഗീതം, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി, ജനപ്രിയ അഭിനേതാവ്, ജനപ്രിയ അഭിനേത്രി, മികച്ച ബാല താരങ്ങൾ എന്നീ നിലകളിലും വിവിധ സമ്മാനങ്ങൾ നൽകും. ബിനൂ ഫിലിപ് ( 215 776 2910), അനീഷ് ജെയിംസ് (856 318 1005), റെനി ജോസഫ് ( 215 498 6090), റോഷിൻ പ്ലാമൂട്ടിൽ (4844705229), റ്റിജോ പറപ്പുള്ളി (2674756606) എന്നിവരുൾപ്പെടുന്ന ഫസിലിറ്റേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

മലയാളത്തിലോ ഇംഗ്ളീഷിലോ നാടകം അവതരിപ്പിക്കാം. മതങ്ങളെയോ രാഷ്ട്രീയ പാർട്ടികളെയോ പ്രസ്ഥാനങ്ങളെയോ കളിയാക്കുന്ന പ്രമേയങ്ങൾ പാടില്ല. സ്റ്റേജിൽ ആകെ 30 മിനിട്ടാണ് ഓരോ നാടകത്തിനും പരമാവധി ലഭ്യമാകുക.

ഓർമാ ഇൻ്റർനാഷണൽ തീയേറ്റർ ഫോറം ചെയർമാൻ ഷാജി മിറ്റത്താനിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നാടകോത്സവം ചിട്ടപ്പെടുത്തുന്നത്. പ്രശസ്ത നർത്തകിയും നൃത്താദ്ധ്യാപിക യുമായ നിമ്മീ ദാസ് (വൈസ് ചെയർപേഴ്ൺ), വിവിധ നാടക അവാർഡ് ജേതാവായ ദേവസ്സി പാലാട്ടി, പുകളറിഞ്ഞ നാടക സീരിയൽ താരമായ സണ്ണി കല്ലൂപ്പാറ, ഫൊക്കാനാ ജോയിൻ്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, മാവേലി ഫെയിം റോഷിൻ പ്ലാമൂട്ടിൽ ( വൈസ് പ്രസിഡൻ്റുമാർ), റ്റിജോ പറപ്പുള്ളി (സെക്രട്ടറി), പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ അനീഷ് ജെയിംസ് (ഫിനാൻസ് കോർഡിനേറ്റർ), മറിയാമ്മ ജോർജ് (ഫിനാൻസ് കണ്ട്രോളർ) ഷൈലാ രാജൻ ( ജോയിൻ്റ് സെക്രട്ടറി), മികച്ച സംഘാടകൻ റെനി ജോസഫ്, കുങ്കുമ സന്ധ്യാ നാടക ഫെയിം ബിനൂ ഫിലിപ് എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ. ജോസ് ആറ്റുപുറം (ഓർമാ ഇൻ്റർ നാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡൻ്റ്), ജോർജ് അമ്പാട്ട് (ഓർമാ ഫിലഡൽഫിയാ പ്രൊവിൻസ്, പ്രസിഡൻ്റ്) എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: ഷാജി മിറ്റത്താനി (215-715-3074), ദേവസ്സി പാലാട്ടി (201-921-9109), സണ്ണി കല്ലൂപ്പാറ ( 845-596-0935), ജോയി ചാക്കപ്പൻ ( 201- 563- 6294), ജോസ് ആറ്റുപുറം (267- 231-4643), ജോർജ് നടവയൽ (215-494-6420).

Binu Philip
Aneesh
Rene Joseph
Roshin Plamoottil
Tijo Parappully