ഓർമ്മ ഇൻ്റർനാഷണലിന് നടവയൽ പ്രസിഡൻ്റ്, ഷാജി സെക്രട്ടറി

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 April 2022

ഓർമ്മ ഇൻ്റർനാഷണലിന് നടവയൽ പ്രസിഡൻ്റ്, ഷാജി സെക്രട്ടറി

വിശ്വൻ രാമപുരം

ലണ്ടൻ: ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണലിന് പുതിയ ഭരണ സമിതി. പ്രസിഡൻ്റ് ജോർജ് നടവയൽ (ഫിലഡൽഫിയ), ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ ആറ്റുപുറം ( രാമപുരം), ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ (ഫിലഡൽഫിയ), വൈസ്പ്രസിഡൻ്റുമാരായ അല്ലി ജോസഫ് (ന്യൂജേഴ്സി) , അനിയൻ മൂലയിൽ ( ന്യൂയോർക്), ജോമോൻ ഇടയാടി (ടെക്സസ്), സെക്രട്ടറിമാരായ ജയിംസ് കരീക്കക്കുന്നേൽ( സൗദി അറേബ്യ), ജോർജ് ഫിലിപ് ( കുവൈറ്റ്), ബിബിൻ പള്ളിപ്പറമ്പിൽ (കാനഡ), ജോയിൻ്റ് ട്രഷറാർ രാജൂ ജോൺ (കുവൈറ്റ്), പ്രോഗ്രാം കോർഡിനേറ്റർ കെൻ സോജൻ (ലണ്ടൻ), ഫിലിം മീഡിയാ ചെയർപേഴ്സൺ രാജ് മാത്യൂ (ഫ്ളോറിഡ), പൊളിറ്റിക്കൽ അവയർനെസ്സ് ചെയർപേഴ്സൺ റെജിമോൻ കുര്യാക്കോസ് (പാലാ), പി ആർ ഓ സജി വാക്കത്തിനാൽ ((തൊടുപുഴ), മീഡിയാ ചെയർപേഴ്സൺ ബാബൂ കുറ്റ്യാത്ത് (നോർത്ത് കരോളിന),ചീഫ് അക്കൗണ്ടൻ്റ് സാബൂ ജോൺ (കാലിഫോർണ്ണിയ), അക്കൗണ്ടൻ്റ് സജീവ് മുല്ലക്കുന്നേൽ ( കുവൈറ്റ്), ഓഡിറ്റർ മൈക്കിൾ എബ്രാഹം (ഫ്ളോറിഡ). ഗതകാല മലയാള നന്മകളെയും കുടുംബമൂല്യങ്ങളെയും ഓർത്തെടുത്ത്, സാംസ്കാരികത്തകർച്ചകളെ അതിജീവിക്കുന്നതിന്, ഒരേ തൂവൽ ദേശാടനക്കിളികളെപ്പോലെ, ഒരുമിക്കുന്ന, രാജ്യാന്തര മലയാളികളുടെ, ഐക്യവേദിയാണ്, ഓർമ ഇൻ്റർനാഷണൽ. 2009ൽ ഫിലഡൽഫിയയിൽ ആരംഭം കുറിച്ചു. മുൻ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരി. ആയിരുന്നു. ഇപ്പോൾ മന്ത്രി റോഷി അഗസ്റ്റിനാണ് രക്ഷാധികാരി.

മുൻ കേരളാ പി എസ് സി സെക്ഷൻ ഓഫീസറും എഴുത്തുകാരനുമാണ് പ്രസിഡൻ്റ് ജോർജ് നടവയൽ. അമേരിക്കയിൽ ഹെൽത്ത് കെയർ അഡ്‌മിനിസ്റ്റ്റേഷനിൽ ജോലി ചെയ്യുന്നു. രാമപുരം മാർ അഗസ്തീനോസ് കോളജ് മുൻ ബർഴ്സാറും, എർണാകുളത്ത് വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജിൻ്റെ കമ്മ്യൂണിക്കേഷൻ ആൻ്റ് പബ്ളിക് റിലേഷൻസ് ചീഫുമാണ് ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ. സിംഗപ്പൂറിലെ മെറ്റൽ ഫോം ഏഷ്യായിൽ ടൂൾ ആൻ്റ് ഡൈ എഞ്ചിനിയറായിരുന്നു ട്രഷറാർ റോഷൻ പ്ളാമൂട്ടിൽ, ഫിലഡൽഫിയയിൽ അതേ എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.

George Nadavayal
Shaji Augustine
Roshin Plamoottil
Ally Joseph
Aniyan Moolayil
Jomon Edayadi
James Kareekakunnel
George Philip Kuwait
Bibin Sebastian
Raju John
Ken Sojan
Raj Matthew
Rejimon Kuriakose
Saji Vakiethinal
Babu Kuttiyath
Sabu John
Sajeev Mullakunnel
Michel Abraham