ഓർമ (ഇൻ്റർനാഷണൽ) ലോക മലയാളികളുടെ ആധുനിക ഐക്യവേദി: മന്ത്രി റോഷി അഗസ്റ്റിൻ

sponsored advertisements

sponsored advertisements

sponsored advertisements

21 June 2022

ഓർമ (ഇൻ്റർനാഷണൽ) ലോക മലയാളികളുടെ ആധുനിക ഐക്യവേദി: മന്ത്രി റോഷി അഗസ്റ്റിൻ

പ്രൊഫ. ഡോ. ഫ്രെഡ് മാത്യൂ

ഇലഞ്ഞി (എറണാകുളം): ലോക മലയാളികളുടെ ആധുനിക ഐക്യവേദിയായി ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണൽ (ഓർമ ഇൻ്റർനാഷണൽ) വളരുന്നതിൽ ആഹ്ളാദമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു. ഓർമ ഇൻ്റർനാഷണലിൻ്റെ 2022- 2023 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക്, ഓർമാഇൻ്റർനാഷണലിൻ്റെ രക്ഷാധികാരികൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ ഭദ്ര നാളം കൊളുത്തി. ഓർമ (ഇൻ്റർനാഷണൽ) പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായി. ഡോ. അനൂപ് കെ.ജെ (പ്രിൻസിപ്പൽ, വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്), ഡോ. ജോൺ ഇരന്യാകുളത്തിൽ (പ്രിൻസിപ്പൽ, സെൻ്റ് ഫിലോമിനാസ്സ് എച്ച് എസ് എസ്, ഇലഞ്ഞി),വിങ്ങ് കമാൻഡർ പ്രമോദ് നായർ, എം.പി. ജോസഫ് ( ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), എം.പി. ടോമി (ഇലഞ്ഞി മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ), പ്രൊഫ ഡോ. ഫ്രെഡ് മാത്യൂ (കോളജ് ഡീൻ), ഓർമാ പി ആർ ഓ സജി വാക്കത്തിനാൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് പ്രസിഡൻ്റും ലോക കേരളസഭാ സ്വാഗത സമിതി വൈസ് ചെയർമാനുമായ പ്രൊഫ. ഡോ. ജോർജ് അബ്രാഹം സ്വാഗതവും, ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ നന്ദിയും പ്രകാശിപ്പിച്ചു.

ഗതകാല മലയാള നന്മകളെയും സ്നേഹാധിഷ്ഠിത കുടുംബമൂല്യങ്ങളെയും ഓർത്തെടുത്ത്, സാംസ്കാരികത്തകർച്ചകളെ അതിജീവിക്കുന്നതിന്, ഒരേ തൂവൽ ദേശാടനക്കിളികളെപ്പോലെ, ഒരുമിക്കുന്ന, രാജ്യാന്തര മലയാളികളുടെ, ഐക്യവേദിയാണ്, ഓർമ ഇൻ്റർനാഷണൽ എന്ന് അദ്ധ്യഷ പ്രസംഗത്തിൽ ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ പ്രസ്താവിച്ചു. 2009 ൽ ഫിലഡൽഫിയയിൽ ആരംഭിച്ച ഓർമ ഇൻ്റർനാഷണലിന്, ആഫ്രിക്ക ഒഴികെ എല്ലാ മലയാളി കുടിയേറ്റ രാജ്യങ്ങളിലും പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവൃത്തിക്കുന്നു. ജോസ് ആറ്റുപുറത്തിൻ്റെ ഉത്സാഹത്തിൽ, ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, സിബിച്ചൻ ചെമ്പ്ലായിൽ ടീമിൻ്റെ നേതൃത്വത്തിലാണ് ഓർമ ഇൻ്റർനാഷണൽ പ്രവർത്തനം ആരംഭിച്ചത്.

മറുനാടൻ മലയാളികൾ തിങ്ങിപ്പാർക്കുന്ന വിവിധ രാജ്യാന്തര സ്ഥലങ്ങളെ കേരള സാംസ്കാരിക ജില്ലകളായി പരിഗണിച്ച്, ” വിദൂര കേരള സാംസ്കാരിക ജില്ലകൾ” രൂപീക്രിക്കണം എന്ന് ഉമ്മൻ ചാണ്ടി സർക്കാരിനും, പ്രതിപക്ഷ നേതാക്കൾക്കും 2015 ഫെബ്രുവരി 4 ന്, ‘ഓർമ’ സമർപ്പിച്ച നിവേദനത്തിൻ്റെ രൂപാന്തരീകൃത സംവിധാനമാണ് പിന്നീട് നിലവിൽ വന്ന,” ലോക കേരള സഭ”. ഡോ. എം വി പിള്ള, മന്ത്രി റോഷി അഗസ്റ്റിൻ, ദിവംഗതനായ മുൻ ഇന്ത്യൻ യൂണിയൻ സഹ മന്ത്രി എം. എം. ജേക്കബ് എന്നിവരാണ് ഓർമാ ഇൻ്റർനാഷണൽ രക്ഷാധികാരികൾ. ജോസ് ആറ്റുപുറം, യൂ എസ് എ (ട്രസ്റ്റീ ബോർഡ് ചെയർമാൻ), ജോയി പി വി മസ്കറ്റ് (ട്രസ്റ്റീ ബോർഡ് സെക്രട്ടറി), ഡാർളി നോബിൾ (ലണ്ടൻ), ബിനു ജോസഫ് (കാനഡ) എന്നിവർ ട്രസ്റ്റീ ബോർഡംഗങ്ങൾ. റോഷിൻ പ്ലാമൂട്ടിൽ, ഫിലഡൽഫിയ (ട്രഷറാർ).

2023 ഏപ്രിൽ മാസം ഈസ്റ്റർ, വിഷു, ഈദ് അൽ ഫിത്തർ പുണ്യ ദിനങ്ങൾക്ക് ചേർന്ന് കേരളത്തിലെ വയനാട്ടിൽ, ഊട്ടി, മൈസൂർ, ഗൂഡല്ലൂർ, തിരുനെല്ലി, കുറുവ ദ്വീപ്, ബാണാസുര സാഗർ അണക്കെട്ട് ( ഏഷ്യയിലെ ഏറ്റം വലിയ രണ്ടാം എർത്ത് ഡാം), കുടക്, പഴശ്ശി രാജാ സ്‌മാരകം, വള്ളിയൂർക്കാവ്, കുറുമ്പാലക്കോട്ട, എടക്കൽ ഗുഹ, ചേമ്പ്ര പീക്ക്, പൂക്കോട് തടാകം, നീലി മല വ്യൂ പോയിൻ്റ്, മീൻ മുട്ടി വെള്ളച്ചാട്ടം, തോൽപ്പെട്ടി വന്യമൃഗ സങ്കേതം, വയനാട് വൈൽഡ് ലൈഫ് സാങ്ക്ച്വറി, സൂചിപ്പാറ വെള്ളച്ചാട്ടം, ചങ്ങല മരം, ജൈന ക്ഷേത്രങ്ങൾ, ഫാൻ്റം റോക്ക്, ലക്കിടി വ്യൂ പോയിൻ്റ്, പക്ഷി പാതാളം പക്ഷി സങ്കേതം, കർലാട് ലെയ്ക്ക്, പഴശ്ശി രാജാ സമാധി സ്ഥലം, പള്ളിക്കുന്നു പുരാതന ദേവാലയം, റിപ്പൺ തേയില ഫാക്ടറി, സുൽത്താൻ ബത്തേരി ( ഗണപതി വട്ടം), കാരാപ്പുഴ ഡാം, കൊളഗപ്പാറ, വാരമ്പെറ്റ മോസ്ക്, ഗ്ലാസ് ബ്രിഡ്ജ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കേരളാ വെറ്റിറിനറി സർവകലാശാല എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദ യാത്രയും വിവിധ കലാ-നാടക-നൃത്ത- മത്സരസന്ധ്യകളും ബ്യൂട്ടീ പേജൻ്റും ഉൾപ്പെടുത്തി പഞ്ചദിന അന്താരാഷ്ട്ര സമ്മേളനം ഓർമ ഇൻ്റർനാഷണൽ ക്രമീകരിക്കുന്നു.

ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ (ഫിലഡൽഫിയ), വൈസ്പ്രസിഡൻ്റുമാരായ അല്ലി ജോസഫ് (ന്യൂജേഴ്സി) , അനിയൻ മൂലയിൽ ( ന്യൂയോർക്), ജോമോൻ ഇടയാടി (ടെക്സസ്), സെക്രട്ടറിമാരായ ജയിംസ് കരീക്കക്കുന്നേൽ( സൗദി അറേബ്യ), ജോർജ് ഫിലിപ് ( കുവൈറ്റ്), ബിബിൻ പള്ളിപ്പറമ്പിൽ (കാനഡ), ജോയിൻ്റ് ട്രഷറാർ രാജൂ ജോൺ (കുവൈറ്റ്), സജി സ്കറിയാ വള്ളോം തോട്ടത്തിൽ (പ്രസിഡൻ്റ്, കേരളാ ചാപ്റ്റർ), ഗീതു കാതറീൻ ജോൺസൺ ( പ്രസിഡൻ്റ്, ശ്രീലങ്കാ പ്രൊവിൻസ്), പ്രോഗ്രാം കോർഡിനേറ്റർ കെൻ സോജൻ (ലണ്ടൻ), ഫിലിം മീഡിയാ ചെയർപേഴ്സൺ രാജ് മാത്യൂ (ഫ്ളോറിഡ), പൊളിറ്റിക്കൽ അവയർനെസ്സ് ചെയർപേഴ്സൺ റെജിമോൻ കുര്യാക്കോസ് (പാലാ), മീഡിയാ ചെയർപേഴ്സൺ ബാബൂ കുറ്റ്യാത്ത് (നോർത്ത് കരോളിന),ചീഫ് അക്കൗണ്ടൻ്റ് സാബൂ ജോൺ (കാലിഫോർണ്ണിയ), അക്കൗണ്ടൻ്റ് സജീവ് മുല്ലക്കുന്നേൽ (കുവൈറ്റ്), ഓഡിറ്റർ മൈക്കിൾ എബ്രാഹം (ഫ്ളോറിഡ), വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ. ജൂലിയാ ജോയ് ( ലണ്ടൻ), വിമൻസ് ഫോറം വൈസ് ചെയർ പേഴ്സൺഅനിറ്റ് ജോസ്, വിമൻസ് ഫോറം സെക്രട്ടറി സ്നേഹാ രാജൻ (ഫ്ളോറിഡ), വിമൻസ് ഫോറം ജോയിൻ്റ് സെക്രട്ടറി ക്രിസ്റ്റീനാ ജെയിംസ് ( കാനഡ), കെവിൻ ഷാജി, അബുദാബി (യൂത്ത് ഫോറം ചെയർമാൻ) കെൻ സോജൻ, ലണ്ടൻ (വൈസ് ചെയർമാൻ) നവീൻ ഷാജി, ദുബായ് (സെക്രട്ടറി) അമിതാ തങ്കച്ചൻ, കാനഡ, (ജോയിൻ്റ് സെക്രട്ടറി), അലക്സ് ജോസ് വർഗീസ് , കാനഡ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഓൺലൈൻ സംവിധനത്തിലൂടെ ഓർമാ ഇൻ്റർനാഷണൽ പ്രവർത്തനോദ്ഘാടനത്തിന് ആശംസകൾ അർപ്പിച്ചു.