ഓർമ്മകൾ (കവിത -വിഷ്ണു.പി.കെ)

sponsored advertisements

sponsored advertisements

sponsored advertisements

22 May 2022

ഓർമ്മകൾ (കവിത -വിഷ്ണു.പി.കെ)

ഴിയെത്തിചേരാത്ത
ദീർഘമായ കവിതകൾകൊണ്ട്
നിന്റെ ഓർമ്മകളോട്
ഞാൻ പ്രതികാരം ചെയ്യും,
ഒച്ചയൊടുങ്ങിയ കടലുപോലെ
രാത്രികൾ നിരാശയിലകപ്പെട്ട്
ആത്മഹത്യ ചെയ്യും,
പൂക്കൾ വസന്തം മറന്നുപോകും,
പക്ഷികൾ ചിറകും
ആകാശവും മറക്കും,
മരുഭൂമിയെപ്പോലെ പൊള്ളുന്ന
ഹൃദയമുള്ള മനുഷ്യൻ
ജനിക്കും,അതിന്റെ നിഴലുകൾ
എനിക്ക് നേരെ വിരൽചൂണ്ടും,
കടൽ അടിമറിഞ്ഞുവെന്നും
ഋതുക്കൾ അതിനടിയിൽ
പോയൊളിച്ചുവെന്നുംഞാൻ കരുതും,
പക്ഷെ ഒന്നും സംഭവിക്കില്ല,
മഴ പെയ്തുതോരും പോലെ
നീയും ഞാനും സാധാരണം,
പിന്നെയും മുഷിഞ്ഞ ഓർമ്മകളെ
കല്ലിലലക്കിക്കൊണ്ടുഞാൻ
കാലത്തെ പഴിക്കും
കവിതകളെഴുതും,അപ്പൊഴും
ഓർമ്മകൾകൊണ്ടുനീയെന്റെ
ഹൃദയം ചൂഴ്ന്നെടുക്കും,
ചോര പൊടിയാതിരിക്കാൻ
കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട്
ഞാൻപിന്നെയും
കവിതകളിലേക്ക് കൂപ്പുകുത്തും…

വിഷ്ണു.പികെ