ഷെവ. ജയ് മോൻ കെ. സ്കറിയ
ഓക്പാര്‍ക്: ഓക്പാര്‍ക് സെ. ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 29, 30 (ശനി, ഞായര്‍) തീയതികളില്‍ മലങ്കര യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കൊണ്ടാടുന്നു.
ഒക്ടോബര്‍ 29-ന് ശനിയാഴ്ച വൈകിട്ട് 7-ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷപ്രസംഗം, 30-ന് ഞായറാഴ്ച അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ രാവിലെ ഒമ്പതരയ്ക്ക് വി. കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം സ്നേഹവിരുന്ന് എന്നിവയോടു കൂടി പെരുന്നാള്‍ സമാപിക്കും.
പെരുന്നാള്‍ ചടങ്ങുകളില്‍ വിശ്വാസികളായ ഏവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. ലിജു പോള്‍, അസോസിയേറ്റ് വികാരി റവ.ഫാ. മാത്യു വര്‍ഗീസ് കരുന്തലയ്ക്കല്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് ഇടവകയിലെ അഞ്ച് കുടുംബങ്ങളാണ്.