പ. യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

sponsored advertisements

sponsored advertisements

sponsored advertisements


26 September 2022

പ. യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഷെവ. ജെയ് മോൻ സ്കറിയ

ഓക്പാര്‍ക്ക്: ഓക്പാര്‍ക്ക് സെ. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള പ. യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നതാണ്. ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ത്ഥനയും ഞായറാഴ്ച രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചവിളമ്പ്, ആശീര്‍വാദം എന്നിവയോടുംകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്. ഈ ദേവാലയത്തിന്‍റെ ഒരു ത്രോണോസ് വി. ബാവായുടെ നാമത്തില്‍ ഉള്ളതാണ്.
ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് ബാബു വെട്ടിക്കാട്ടും കുടുംബവും, റെജിമോന്‍ ജേക്കബും കുടുംബവുമാണ്. പെരുന്നാള്‍ ചടങ്ങുകളില്‍ എല്ലാ വിശ്വാസികളും പങ്കെടുത്ത് പ. ബാവായുടെ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കാന്‍ വികാരി റവ.ഫാ. ലിജു പോള്‍ സ്വാഗതം ചെയ്യുന്നു.