ഒരു ബുദ്ധൻ (കവിത -സിന്ധു സതീഷ് കോഴഞ്ചേരി)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

11 April 2022

ഒരു ബുദ്ധൻ (കവിത -സിന്ധു സതീഷ് കോഴഞ്ചേരി)

രു ബുദ്ധൻ വരുന്നു !
ലാസ്യമാം ശാന്തതയിൽ ;
ചുവപ്പു പടർന്ന കപോലവും,
ശാന്തിമന്ത്രമുരുവിടുന്ന ചൊടികളും
നീളൻ കൂന്തലും മെലിഞ്ഞ തനുവും
ചടുലമാം പാദങ്ങളും
ചരണയുഗ്മങ്ങളിൽ പതിഞ്ഞ
ശാന്തിയുടെ മണ്ണും .
ഒരു ബുദ്ധൻ വരുന്നു !
വലതുകൈയിൽ അനുഗ്രഹവർഷം ചൊരിഞ്ഞ്,
നാളെ ശാന്തിയുടെ ബോധിയിൽ
ചിരകാല വല്ലികൾ പടർത്തി ;
സമാധാനത്തിൻ പൂക്കൾ വിടർത്താൻ
ഒരു ബുദ്ധൻ വരുന്നു.
ധർമ്മരക്ഷാർത്ഥം
ഒരു ഹരിത പ്രഭാവലയത്തിൽ
ലോകത്തെ നിത്യതയിലലിയിക്കാൻ !
ബുദ്ധം ശരണം
ധർമ്മം ശരണം
സംഘം ശരണം ഗച്ഛാമി
ശാന്തിധർമ്മം ! നിത്യധർമ്മം !
അശാന്തിയുടെ കവാടത്തിൽ നട്ട
നിത്യതയുടെ ബോധി!

സിന്ധു സതീഷ്