പാർവ്വതി പ്രവീൺ, മേരിലാന്റ്
എൻ സായാഹ്ന നിമിഷങ്ങളിൽ ,
എന്നിൽ നിന്നെയിവിടെയോ
മറഞ്ഞുപോയൊരു സുന്ദരമുഹൂർത്തങ്ങളെ
താലോലിക്കുമ്പോൾ
ഓടിവരും നിൻ ചിത്രമെൻ ഹൃത്തിലേക്കു
അതുമാത്രമെൻ നിധിയായിവർത്തിപ്പു
ഇന്ന് ഈ ഇരുളും മനസിൽ.
ഈ മനസ്സിൽ ഒരായിരം
നന്ദിയും അവശേഷിപ്പു …
എന്തെന്നറിയുവാൻ
നീ ആശിക്കുന്നുവോ?
അകലുമീ നിമിഷത്തിൽ
വെറുതെ പുലമ്പി
എൻ മൗനത്തെ ഭഞ്ജിക്കുവാൻ
ആശിക്കുന്നില്ലടോ !സുഹൃത്തേ
പറയുവാൻ കഴിയുന്നില്ല
എൻ മനസിൻ ഭാരമേകുന്നു
നിൻ വിയോഗ വേദനയോർത്ത്
എങ്കിലും അനുസ്‌മരിപ്പു
ഞാൻ നിനക്കായി-
ഈ വഴിയമ്പലത്തിൻ തിണ്ണയിൽ
ഒരു നേർത്ത മൺവിളക്കിൻ
പ്രഭയുമായി നിന്നതിനും ,
ആ പ്രഭയിൽ
എൻ ചുവടുകൾ വയ്ക്കുവാൻ
നീ നിശബ്ദമായി ആനുവദിച്ചതിനും
പിന്നേ ,എൻ മനോവ്യഥകളേ
ഒരു തെളിനീരാൽ
വറ്റിച്ചു തന്നതിനും .
വീണ്ടും എന്തിനൊക്കെയോ ആയി….
നന്ദിതൻ പുഷ്പാഞ്ജലികൾ !
ഒന്നു മാത്രം പ്രതീക്ഷിപ്പു ഞാൻ
ഈ വിടവാങ്ങും
വേളയിൽ വേദനയാൽ:
ഈ ചക്രവാളത്തിലിനിയുമൊരു
കൂടിക്കാഴ്ച്ചയിൽ
സുഹൃത്‌ബന്ധത്തിൻ
നിറകുടത്തിൽ നിന്ന് നിൻ
മൃദു പുഞ്ചരിക്കായി മാത്രം.
വിടവാങ്ങുന്നു സുഹൃത്തേ ,
ഇനിയുമൊരു കൂടിക്കാഴ്‌ച്ചക്കായി
വിട ചൊല്ലുന്നു സുഹൃത്തേ ,
ഇനിയുമൊരു വിടവാങ്ങലിനായി ,
നമ്മൾ കൊളുത്തിയ ഈ ഭദ്രദീപത്തിൻ പ്രഭ
അണയുകയില്ലിനി
ഒരുനാളും
എൻ ദേഹി എൻ ദേഹത്തിൽ
നിന്ന് വിടചൊല്ലും വരെ.
