ഒരുക്കം (കവിത-സുരഭാ ശർമ്മ)

sponsored advertisements

sponsored advertisements

sponsored advertisements

18 April 2022

ഒരുക്കം (കവിത-സുരഭാ ശർമ്മ)

രു വേനൽ പുലരി ചിരിച്ചു,
അതു കേട്ടു മഴ മേഘം മിഴി തുറന്നു
ചിരി കേട്ടു ഭൂതലം ഒരുങ്ങി നിന്നു
മഴ മേഘ സുന്ദരിയോ ചിലങ്കയാലേ
ഒരു മോഹന സുന്ദര നാദമുണർത്തി.
മഴമേട്ടിൽ ഒരു കൂടാരം കെട്ടി
മഴ കാണാൻ ഇരുന്നല്ലോ സ്വപ്നം;
കിളിവാതിലോരം ചേർന്ന് ഒരിളം-
കാറ്റു ചിരിയടക്കി കടന്നുപോയി,
കാതോരം ഒരു കിന്നാരമോതി,
ചാറ്റൽ മഴയൊന്നു ചാരത്തു നിന്നു,
ഒടുവിൽ ഒരായിരം കഥകളുമായ്
പുതുമഴ അരികിൽ ഒരുങ്ങി വന്നു.

സുരഭാ ശർമ്മ